
മസ്കറ്റ്: ഒമാനിലെ ദുഖമിൽ പുതിയ ഇന്ത്യൻ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഒമാനിലെ 22-ാമത് ഇന്ത്യൻ സ്കൂൾ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ദുഖമിലെ പുതിയ സ്കൂൾ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് ഒരു വലിയ സംഭാവനയാണെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഒമാനിലെ 22 ഇന്ത്യൻ സ്കൂളുകളിലായി നാല്പത്തിനായിരത്തിലധികം വിദ്യാർത്ഥികളാണ് അധ്യയനം നടത്തിവരുന്നത്. രാജ്യത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടെ അക്കാദമിക വളർച്ചയ്ക്കും വികാസത്തിനും ഗണ്യമായ സംഭാവന നൽകുകയും അവരുടെ ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്ന സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ വലിയ നേട്ടമാണെന്നും സ്ഥാനപതി കൂട്ടിച്ചേർത്തു.
Read Also –
ദുഖമിലെ ഈ പുതിയ ഇന്ത്യൻ സ്കൂൾ മേഖലയുടെ സമഗ്രമായ വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, സീനിയർ പ്രിൻസിപ്പലും എഡ്യൂക്കേഷൻ അഡ്വൈസറുമായ വിനോബ എം പി യും ചടങ്ങിൽ പങ്കെടുത്തു.
Last Updated Jun 11, 2024, 7:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]