

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങവേ അബോധാവസ്ഥയില്‍ കുളത്തിന്റെ അടിഭാഗത്തേക്ക് മുങ്ങിത്താഴ്ന്നു; മരണാസന്നനായ യുവാവിന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പുനര്ജന്മം
ചങ്ങനാശേരി: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങവേ അബോധാവസ്ഥയില്‍ കുളത്തിന്റെ അടിഭാഗത്തേക്ക് മുങ്ങിത്താഴ്ന്ന ഇത്തിത്താനം സ്വദേശിയായ ഇരുപത്തിരണ്ടുകാരനായ യുവാവിന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പുനര്ജന്മം.
സൃഹൃത്തുകള്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ശരീരത്തില്‍ ഓക്സിജന്റെ ലെവലും പള്‍സ് റേറ്റും നന്നേകുറവായിരുന്നു. രോഗിയുടെ വയറിനുള്ളിലും ശ്വാസകോശത്തിലും ആന്തരിക അവയവങ്ങളിലും വെള്ളം നിറഞ്ഞിരുന്നു.
ശ്വാസകോശം, കരള്‍, മറ്റ് ആന്തരിക അവയവങ്ങള്‍ എന്നിവയ്ക്ക് തകരാറുകളുമുണ്ടായിരുന്നു. രോഗി ആശുപത്രിയിലെത്തിയ സമയം മുതല്‍ വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നു. ഇത്തരം സാഹചര്യത്തെ അതിജീവിക്കുക അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലെ ഡോക്ടറുമാരുടെ നേതൃത്വത്തില്‍ സൂക്ഷ്മവും ശ്രദ്ധയാര്ന്നതുമായ ചികിത്സയാണ് നല്‍കിയത്.
ഒന്നരയാഴ്ചയോളം രോഗി വെന്റിലേറ്ററിലായിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ജൂബി മാത്യു, ഡോ. ജ്യോതിസ് വി. എന്നിവരുടെയും ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. ദിലീപ്കുമാര് ജി., ന്യൂറോളജിസ്റ്റ് ഡോ. സ്വരൂപ് കെ. രാജ്, മെഡിക്കല്‍ ഗ്യാസ്ട്രോളജിസ്റ്റ് ഡോ. സോബിന്‍ സി.ബി. എന്നിവരുടെ നേതൃത്വത്തിലുള്ള ചികിത്സ വേഗത്തിലുള്ള ഫലപ്രാപ്തിക്ക് കാരണമായി.
രണ്ടാഴ്ചക്കുശേഷം യുവാവ് ആരോഗ്യവാനായി ആശുപത്രിവിട്ടു.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്തര്‍ദ്ദേശീയ നിലവാരമുള്ള എമര്‍ജന്‍സി ട്രോമ കെയര്‍ വിഭാഗവും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗവും ഏത് അത്യാഹിത സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണസജ്ജമാണെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]