തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ഗ്രാഫിക് കാർഡെന്ന പേരിൽ വ്യാജ പ്രചാരണം. ജി സുകുമാരൻ നായരുടെ പ്രതികരണം എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. പ്രചരിക്കുന്ന ഗ്രാഫിക് കാർഡിൽ ‘കള്ള പണിക്കർ’ എന്ന പരാമർശം തിരുത്തണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു എന്ന തരത്തിലാണ് ചേർത്തിരിക്കുന്നത്. ഇരുവരുടെയും ചിത്രത്തിനൊപ്പം ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും ഇന്നത്തെ ഡേറ്റും ചേർത്താണ് പ്രചരിപ്പിക്കുന്ന വ്യാജ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരമൊരു കാർഡ് ഏഷ്യാനെറ്റ് ന്യൂസ് നിർമിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തിട്ടുള്ളതല്ല.
കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വിജയത്തിൽ രാഷ്ട്രീയ നിരീക്ഷകര്‍ക്കെതിരെ കെ സുരേന്ദ്രൻ നടത്തിയ പ്രതികരണവുമായി ബന്ധപ്പെടുത്തിയാണ് പ്രചാരണം നടക്കുന്നത്. ഈ സംഭവം വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നു. ”വൈകുന്നേരം ചാനലിൽ വന്നിരിക്കുന്നുണ്ടല്ലോ കള്ള പണിക്കർമാർ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ഗോപിയെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന്” – എന്നായിരുന്നു കെ സുരേന്ദ്രൻ ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്.
എന്നാൽ, ഇതിന് പിന്നാലെ ആയിരുന്നു പേരെടുത്ത് പറയാതെയുള്ള വിമർശനവുമായി ശ്രീജിത് പണിക്കർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് കുറിപ്പില്‍ ശ്രീജിത്ത് പണിക്കര്‍ ചോദിച്ചത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചിരുന്നു.
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നത്. തൃശൂരിൽ സുരേഷ് ഗോപി നേടിയ വിജയം ബിജെപി പ്രവർത്തകർക്ക് ആകെ മാതൃകയെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സുരേന്ദ്രൻ പ്രതികരിച്ചത്. ഒരു മണ്ഡലത്തിൽ തിരിച്ചടി നേരിട്ടാലും അവിടെത്തന്നെ നിന്ന് പ്രവർത്തിച്ചത് വഴിയാണ് സുരേഷ് ഗോപിക്ക് വിജയം നേടാൻ സാധിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. തുടര്‍ന്ന് മന്ത്രി പദവയിലെ ചൊല്ലി ഇന്ന് വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴാണ് കെ സുരേന്ദ്രൻ രാഷ്ട്രീയ നിരീക്ഷകര്‍ക്കെതിരെ പ്രതികരിച്ചത്.
Last Updated Jun 11, 2024, 7:52 PM IST

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]