
അംബാനി കുടുംബത്തെ അറിയാത്തവർ ചുരുക്കമായിരിക്കും. കാരണം, ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയുമെല്ലാം വിവിധ മേഖലകളിലായി വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി അംബാനി കുടുംബത്തിന്റെ ആരോഗ്യ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത് അംബാനി. വണ്ണം കൂടിയതിന്റെ പേരിൽ അനന്ത് അംബാനി പലപ്പോഴും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ 2016 ൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അനന്ത് അംബാനി 108 കിലോ ഭാരം കുറച്ചിരുന്നു. വെറും 18 മാസംകൊണ്ടാണ് അനന്ത് അംബാനി ശരീരഭാരം കുറച്ചത്. ഇതിന് ആനന്ദിന് സഹായിച്ചത് പ്രശസ്ത ഫിറ്റ്നസ് പരിശീലകനായ വിനോദ് ചന്നയാണ്. ഇപ്പോഴിതാ 61 കാരിയായ നിത അംബാനിയും തന്റെ ഫിറ്റനസ് രഹസ്യങ്ങൾ പങ്കുവെക്കുകയാണ്. വിനോദ് ചന്ന തന്നെയാണ് നിത അംബാനിയെയും ഫിറ്റനസ് നിലനിർത്താൻ സഹായിക്കുന്നത്. എത്രയാണ് വിനോദ് ചന്നയുടെ ഫീസ്?
നിത അംബാനി, കുമാർ മംഗളം ബിർള, അനന്യ ബിർള തുടങ്ങിയ പ്രമുഖരായ ബിസിനസ്സ് വ്യക്തികൾക്കും ജോൺ എബ്രഹാം, ശിൽപ ഷെട്ടി കുന്ദ്ര, ഹർഷവർദ്ധൻ റാണെ, വിവേക് ഒബ്റോയ്, അർജുൻ രാംപാൽ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളുടെ ഫിറ്റ്നസ് ട്രെയിനർ ആണ് വിനോദ് ചന്ന. തന്റെ ജിമ്മിൽ 12 സെഷനുകൾക്ക് 1.5 ലക്ഷം രൂപയും ഒരു ക്ലയന്റിന്റെ ഒരു മുഴുവൻ ദിവസത്തെ സെഷന് 2-2.5 ലക്ഷം രൂപയുമാണ് വിനോദ് ചന്നയുടെ ഫീസ് എന്നാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ നിത അംബാനി വർക്കഔട്ട് സെഷനുകൾക്കായി പ്രതിമാസം ലക്ഷങ്ങളായിരിക്കും മുടക്കുന്നത്.
ഇന്ത്യയിലെ മികച്ച സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകരിൽ ഒരാളാണ് വിനോദ് ചന്ന. 18 മാസത്തിനുള്ളിൽ 108 കിലോഗ്രാം ഭാരം കുറയ്ക്കാൻ അനന്ത് അംബാനിയെ ഹായിച്ചതോടെ വിനോദ് ചന്ന കൂടുതൽ ശ്രദ്ധ നേടിയിരുന്നു. മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ ഒരുകാലത്ത് വിനോദ് ചന്നയും ശരീര ഭാരത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്നു. എന്നാൽ അത് ശരീരഭാരം കുറഞ്ഞതിന്റെ പേരിലായിരുന്നുവെന്ന് വിനോദ് പറയുന്നു. താൻ വളർന്ന കാലത്ത് തനിക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നുവെന്നും ഭക്ഷണം ഒഴിവാക്കാറുണ്ടായിരുന്നുവെന്നും ചന്ന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഫിറ്റ്നസ് പരിശീലകനാകുന്നതിന് മുൻപ് താൻ സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്തിട്ടുണ്ടെന്ന് ചന്ന മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]