

നേഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ചയായി നടന്നു വന്ന നേഴ്സസ് ദിനവാരാഘോഷം സമാപിച്ചു
കോട്ടയം : അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ചയായി നടന്നു വന്ന നേഴ്സസ് ദിനവാരാഘോഷം സമാപിച്ചു.
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമാപന സമ്മേളനം ജില്ലാ കലക്ടർ വി വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. ഡിഎംഒ ഡോ. എൻ പ്രിയ അധ്യക്ഷയായി. ഗവ. കോളേജ് ഓഫ് നേഴ്സിംഗ് അസോ. പ്രൊഫ. ഡോ. ലിനി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ നേഴ്സിംഗ് ഓഫീസർ ഉഷ രാജഗോപാൽ, ഗവ.സ്കൂൾ ഓഫ് നേഴ്സിംഗ് പ്രിൻസിപ്പൾ എം എ ബീന, മെഡിക്കൽ കോളേജ് ചീഫ് നേഴ്സിംഗ് ഓഫീസർ ഇ സി ശാന്തമ്മ, പാല ജി എച്ച് നേഴ്സിംഗ് സൂപ്രണ്ട് മേരി മാത്യു, പാല എസ്എംഇ പ്രിൻസിപ്പാൾ പ്രൊഫ. റെജി തോമസ്, കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹേന ദേവദാസ് , ജില്ലാ ആശുപത്രി ഡപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് വി ഡി മായ എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സമാപന സമ്മേളത്തിന് മുന്നോടിയായി ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി വർണ്ണാഭമായ റാലിയും നടന്നു. മെഡിക്കൽ കോളേജ് സി എൻ ഒ ഈ.സി ശാന്തമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ബേക്കർ സ്കൂളിൽ ഡിഎൻഒ പതാക ഉയർത്തി. തിരു ഹൃദയ കോളേജ് ഓഫ് നേഴ്സിംഗ് പ്രിൻസിപ്പാൾ സിസ്റ്റർ ആലീസ് പ്രതിഞ്ജ ചൊല്ലി കൊടുത്തു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]