

ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു; ഉത്സവത്തിനിടെ ആന ഇടഞ്ഞു ; മുകളിലിരുന്നവര്‍ താഴേക്ക് ചാടി; ആളുകള്‍ പരിഭ്രാന്തരായി
സ്വന്തം ലേഖകൻ
തൃശൂര്‍: അന്തിക്കാട് ഉത്സവ എഴുന്നള്ളിപ്പിനിടെ ആനകളിടഞ്ഞ് കൊമ്പു കോര്‍ത്തു. അന്തിക്കാട് മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനകള്‍ ഇടഞ്ഞത്. വൈകീട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കൊടുങ്ങല്ലൂര്‍ ദേവീദാസന് എന്ന ആന തിടമ്പേറ്റിയ ഉഷശ്രീ ശങ്കരന്‍കുട്ടി എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി.
ആനപ്പുറത്ത് ഇരുന്നവര്‍ ചാടി രക്ഷപ്പെട്ടു. പിന്നീട് ആനയെ പാപ്പാന്മാര് ചേര്‍ന്ന് തളച്ചു വാഹനത്തില്‍ കൊണ്ട് പോയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നേരത്തെ ആറാട്ടുപുഴ പൂരത്തിനിടയിലും ആനകളിടഞ്ഞ് പരസ്പരം കൊമ്പ് കോര്‍ത്തിരുന്നു. ആനകള്‍ ഇടയുന്നതിനെത്തുടര്ന്ന് തൃശൂര്‍ പൂരത്തിനടക്കം ആനയെഴുന്നെള്ളിപ്പില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഹൈക്കോടതി ഇടപെടലിന് കാരണമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]