
കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്. കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആറു തവണ അഖിലിന്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിർത്താതെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അഖിൽ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മർദ്ദനം തുടർന്നു. മുൻ വൈരാഗ്യത്തിന്റെ പേരിലുള്ള കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.
വിനീത് ,അനീഷ് അപ്പു എന്നിവരാണ് കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നത്.കേസിൽ നാല് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കരമന അനന്തു വധക്കേസ് പ്രതി കിരൺ കൃഷ്ണയാണ് വണ്ടിയോടിച്ചത്. ബാറിലുണ്ടായ തർക്കമാണ്കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.വട്ടപ്പാറ സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.
Story Highlights : Karamana Murder CCTV Footage
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]