
പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി. കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ് കൊണ്ടുവന്നിരുന്നത്.
കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഇനാമുൽ ഹഖാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആകെ എട്ട് കിലോ കഞ്ചാവാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് എക്സൈസ് അധികൃതർ വെളിപ്പെടുത്തി.
ഇന്ന് മറ്റൊരു സംഭവത്തിൽ എറണാകുളം കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട നടന്നു. 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി.ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്, മന്നൻ ഹുസൈൻ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടയിലായത്.സ്യൂട്ട് കേസിലും ബാഗിലുമായി പൊതിക്കെട്ടുകളിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇരുമലപ്പടി കനാൽപ്പാലം ഭാഗത്ത് പൊലീസ് പട്രോളിംഗിനിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. സ്യൂട്ട് കെയ്സിലും ബാഗിലുമായി കഞ്ചാവ് പ്ലാസ്റ്റിക് പാക്കറ്റുകളിലായി പൊതിഞ്ഞുവെച്ചിരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]