

റിസ്വാനക്ക് പിന്നാലെ ദീമ മെഹ്ബയും മരണത്തിന് കീഴടങ്ങി; ഇബ്രാഹിം ബാദുഷ ചികിത്സയില്‍; ഒഴുക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി.
കരുവാരകുണ്ട് സ്വദേശിനി ദീമ മെഹ്ബ (19) ആണ് മരിച്ചത്.
ദീമയുടെ മാതൃസഹോദരിയുടെ മകള്‍ ചെർപ്പുളശേരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ റിസ്വാനയും (19) അപകടത്തില്‍ മരിച്ചിരുന്നു.
മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദീമ മെഹ്ബ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ ഇബ്രാഹിം ബാദുഷ ചികിത്സയില്‍ തുടരുകയാണ്. ബന്ധുക്കളായ മൂന്നു പേരും കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സഹോദരങ്ങളുടെ മക്കളാണ് അപകടത്തില്‍പെട്ടത്. പുഴയ്ക്കു സമീപം തോട്ടം വാങ്ങിയതിന്റെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു മൂന്നു പേരും.
അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയില്‍ മുങ്ങിയത്.
നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്കു കയറ്റി വട്ടമ്ബലം മദർ കെയർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിസ്വാന മരണത്തിനു കീഴടങ്ങി. ഇതിനു പിന്നാലെ രാത്രിയോടെ ദീമ മെഹ്ബയും മരിച്ചു. സാധാരണയായി ആളുകള്‍ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് അംഗം അനസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]