
പത്തനംതിട്ടയിലെ അഭയകേന്ദ്രത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളും തിരിച്ചെത്തി; കുട്ടികള്‍ സ്വമേധയാ സ്റ്റേഷനില്‍ ഹാജരായി
പത്തനംതിട്ട: പത്തനംതിട്ടയിലെ അഭയാകേന്ദ്രത്തില് നിന്നും കഴിഞ്ഞ ദിവസം കാണാതായ മൂന്ന് പെണ്‍കുട്ടികളും തിരികെയെത്തി.
കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ആണ് പെണ്‍കുട്ടികളെ അഭയകേന്ദ്രത്തില്‍ നിന്നും കാണാതാവുന്നത്. തുടർന്ന് കോന്നി പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിരുന്നു.
ഇതിനിടയില്‍ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ മൂന്ന് പേരും ഓട്ടോയില്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവം കൂടുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ സ്റ്റഷനില്‍ സ്വമേധയാ ഹാജരായത്.
കുട്ടികളുടെ മൊഴിയെടുത്താല്‍ മാത്രമേ സംഭവത്തിനു പിന്നിലെന്താണെന്ന് വ്യക്തമാക്കാന്‍ സാധിക്കുമെന്ന് കോന്നി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]