
പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രം മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, അനുപമ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ.
ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമല നിർവഹിക്കുന്നു. എഡിറ്റർ ജോമോൻ സിറിയക്ക്. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതം പകരുന്നു. ബി. ജി. എം പ്രകാശ് അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നൗഫൽ പുനത്തിൽ, ലൈൻ പ്രൊഡ്യൂസർ പ്രേംജിത്. കെ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, കല- മുരളി ബേപ്പൂർ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- സുകേഷ് താനൂർ,
സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല- മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നിഷാന്ത് പന്നിയങ്കര, പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : സംവിധാനം അനില്‍ ദേവ്; ‘ഉറ്റവര്‍’ 14 ന് തിയറ്ററുകളില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]