
തൃശൂര്‍: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ മുടിക്കോട് വന്‍ മയക്കുമരുന്ന് വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 38.5 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. എറണാകുളം വാതുരുത്തി സ്വദേശി നികര്‍ത്തില്‍ വീട്ടില്‍ വിനു (ആന്റണി 38) ആണ് പൊലീസിന്റെയും ലഹരി വിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ കെ എസ് ആര് ടി സി ബസില്‍ ബെംഗളൂരുവിൽ ന്നും വരികയായിരുന്ന വിനു പൊലീസ് സംഘത്തെ കണ്ടപ്പോള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു.
സംശയം തോന്നിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ഇയാളെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സ്റേ പരിശോധന നടത്തിയപ്പോഴാണ് മലദ്വാരത്തില്‍ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ സഹകരിക്കാതിരുന്ന പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും തുടര്‍ന്ന് മലദ്വാരത്തില്‍നിന്നും എം.ഡി.എം.എ. പാക്കറ്റ് കണ്ടെടുക്കുകയും ആയിരുന്നു.
7 സെന്റി മീറ്റര്‍ നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഇന്സുലേഷന് ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. നിരവധി ലഹരി കേസുകളിലെ പ്രതിയാണ് പിടിയിലായ വിനു. മണ്ണുത്തി എസ്.ഐമാരായ കെ.എസ്. ബൈജു, ഡാന്‍സാഫ് അംഗങ്ങളായ അനില്‍കുമാര്‍, കിഷാല്‍, വിപിന്‍ദാസ്, പീച്ചി പോലീസ് എസ്.ഐ. ഷാജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]