വയോധികനെ യുവാവ് വടിവാളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതി പിടിയിൽ വടകര: കോഴിക്കോട് കുറ്റ്യാടിക്ക് സമീപം കക്കട്ടിലിൽ വയോധികനെ യുവാവ് വടിവാളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരെ കക്കട്ടിൽ സ്വദേശി ലിനീഷ് വെട്ടുകയായിരുന്നു. ലിനീഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കക്കട്ടിൽ അങ്ങാടിയിൽ കടയുടെ മുന്നിൽ നടപ്പാതയിൽ വച്ചാണ് വെട്ടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

