
ദില്ലി: ഗവർണര്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കും മുഖ്യമന്ത്രിക്കുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ദില്ലിയില്‍ സംഘടിപ്പിച്ച വിരുന്നിനെ പുകഴ്ത്തി ശശി തരൂർ രംഗത്ത്., അസാധാരണ നടപടിയാണിത്.രാഷ്ട്രീയ വ്യത്യാസം മറന്ന് സംസ്ഥാനത്തിന്റെ റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമങ്ങൾ ശുഭസൂചകമാണ്..പിണറായിക്കും ഗവർണർക്കും ഒപ്പമുള്ള സെൽഫി തരൂർ സമുഹമാധ്യമത്തില്‍ പങ്കുവച്ചു
Greatly appreciate the gesture of @KeralaGovernor Rajendra Arlekar in hosting all Kerala MPs to a dinner discussion last night on the problems being faced by the state and the need for collective action. @CMOKerala @pinarayivijayan also attended and spoke briefly. This unusual… pic.twitter.com/zasV4brMhv
— Shashi Tharoor (@ShashiTharoor) March 12, 2025
കേരളത്തിന്റെ ഐക്യ സന്ദേശമായിരുന്നു ദില്ലിയിൽ ഗവർണറുടെ വിരുന്നില്‍ ഇന്നലെ കണ്ടത്.. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽനിന്നുള്ള എംപിമാരും കേരളഹൗസിൽ നടന്ന വിരുന്നിൽ പങ്കെടുത്തു. വിരുന്നിന് മുന്നോടിയായി നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് ലഹരി വിപത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് ഗവർണർ പറഞ്ഞത്. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി ഒപ്പമുണ്ടാകുമെന്ന് ഗവർണർ പറഞ്ഞതായി നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നത് തുടരും എന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ വിരുന്ന് പുതിയ തുടക്കമാണെന്നും, ടീം കേരളയോടൊപ്പം ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരമാണെന്നും മുഖ്യമന്ത്രി പിണറായി കൂടികാഴ്ചയിൽ പറഞ്ഞു. വിരുന്ന് ശുഭസൂചകമാണെങ്കിലും കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും, ജോർജ് കുര്യനും പങ്കെടുക്കാത്തത് യുഡിഎഫ് എംപിമാർ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]