
കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. ഡൽഹി കേരള ഹൗസിൽ രാവിലെ ഒമ്പത് മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ചവായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ആശാവർക്കർമാരുടെ വിഷയം ചർച്ചയാകുമോയെന്ന് വ്യക്തമല്ല. വയനാടിനായി പ്രഖ്യാപിച്ച 525 കോടിയുടെ സഹായം മാർച്ച് 31 മുമ്പ് പൂർണ്ണമായി ചെലഴിക്കാൻ സാധിക്കാത്ത സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കും. ഗവർണറും കേരള ഹൗസിലുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]