
മസ്കറ്റ്: ഒമാനിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. റമദാൻ മാസത്തിന്റെ വരവിനോടനുബന്ധിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഒമാനിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ട് സന്ദേശം പുറപ്പെടുവിച്ചു. പരിശുദ്ധ മാസത്തിലെ അനുഗ്രഹീതമായ ദിനരാത്രങ്ങൾക്ക് സാക്ഷികളാകുവാൻ സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം രാജ്യത്തെ എല്ലാ ജനതക്കും, ലോകത്തിലെ എല്ലാ മുഴുവൻ ഇസ്ലാമിക രാഷ്ട്രത്തിനും ഇടയാകട്ടെയെന്നും എല്ലാവര്ക്കും ക്ഷേമവും സമാധാനവും ഉണ്ടാകുവാൻ ഈ സമയത്ത് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുവെന്നും സന്ദേശത്തിൽ പറയുന്നു. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു റമദാൻ വ്രതാരംഭം.
Read Also –
റമദാനില്‍ വിശ്വാസികളെ വരവേൽക്കാൻ ഒരുങ്ങി മക്കയും മദീനയും
റിയാദ്: വിശുദ്ധ മാസമായ റമദാനില്‍ തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കാൻ മക്ക, മദീന ഹറമുകൾ സജ്ജമായതായി ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു. ദശലക്ഷക്കണക്കിന് വിശ്വാസികൾ വന്നണയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവരെ വരവേൽക്കാനാവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തീർഥാടകർക്കും നമസ്കാരത്തിനെത്തുന്നവർക്കും ആശ്വാസത്തോടും സമാധാനത്തോടും ഹറമിൽ കഴിഞ്ഞുകൂടാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് സംയോജിത പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി പൂർണമായ അളവിലും അത്യുത്തമമായും നടപ്പാക്കലാണ് ലക്ഷ്യമിടുന്നത്. ഇരുഹറം കാര്യാലയത്തിെൻറ ലക്ഷ്യങ്ങളിൽ മികവും ഗുണനിലവാരവും കൈവരിക്കാൻ റമദാനിലേക്ക് തയ്യാറാക്കിയ പദ്ധതിക്ക് അനുസൃതമായാണ് പ്രവർത്തിക്കുകയെന്നും സുദൈസ് പറഞ്ഞു.
Last Updated Mar 12, 2024, 11:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]