
ജമ്മു കശ്മീരിൽ വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ ജീവനോടെ വെന്തുമരിച്ചു. റംബാൻ ജില്ലയിലെ ധൻമസ്ത-തജ്നിഹാൽ ഗ്രാമത്തിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് മൂന്ന് നിലകളുള്ള വീടിന് തീപിടിച്ചത്.
ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നിവരാണ് മരണപ്പെട്ടത്. സഹോദരിമാർ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. തീ പടർന്നതോടെ ഇവർ വീടിനുള്ളിൽ കുടുങ്ങിയതായാണ് വിവരം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ.
Story Highlights: 3 Teen Sisters Burnt Alive In Fire In Jammu And Kashmir
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]