
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രമാണ് മഹാറാണി. സംവിധാനം ജി മാര്‍ത്താണ്ഡനാണ് നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്നു. മഹാറാണി എന്ന രസകരമായ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്.
ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മഹാറാണിയുടെ പ്രമോഷണല്‍ മെറ്റീരിയലുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മഹാറാണിയുടെ ഛായാഗ്രാഹണം ലോകനാഥൻ ആണ്. മഹാറാണിക്കായി ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ മുരുകൻ കാട്ടാക്കടയും അൻവർ അലിയും രാജീവ് ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു.
സുജിത് ബാലനാണ് മഹാറാണി നിര്‍മിക്കുന്നത്. മഹാറാണി എസ് ബി ഫിലിംസിന്റെ ബാനറിലാണ് മഹാറാണിയുടെ നിര്‍മാണം. എൻ എം ബാദുഷയാണ് സഹനിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിൽക്കി സുജിത്.
മഹാറാണി നവംബര്‍ 24ന് പ്രദര്‍ശനത്തിനെത്തും. കല സുജിത് രാഘവാണ്. മേക്കപ്പ് ജിത്തു പയ്യന്നൂർ ആണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ. സൗണ്ട് മിക്സിങ് എം ആർ രാജകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടര്‍ സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ ഹിരൺ മോഹൻ, ഫിനാൻസ് കൺട്രോളർ റോബിൻ അഗസ്റ്റിൻ, സ്റ്റില്‍സ് അജി മസ്കറ്റ്, പിആർഒ പി ശിവപ്രസാദ്, ആതിരാ ദില്‍ജിത്ത്, സ്റ്റിൽസ് അജി മസ്കറ്റ്, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സിനിമാ പ്രാന്തന് എന്നിവരുമാണ്.
Last Updated Feb 12, 2024, 3:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]