
കൊണ്ടോട്ടി- ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഒന്നാംഘട്ട പരിശീലന ക്ലാസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്ത ആഴ്ച ഹജ്ജ് ഹൗസില്‍ സംസ്ഥാന ഹജ്ജ്കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിക്കും. റമദാനിനു മുമ്പായി ജില്ലാ, മണ്ഡലം തലങ്ങളില്‍ ഹജ്ജ്് കമ്മിറ്റി ട്രെയ്നര്‍മാര്‍ മുഖേന ഒന്നാംഘട്ട പരിശീലന ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കും. സംസ്ഥാന തലത്തില്‍ ട്രെയിനിങ്ങ് ക്ലാസുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി സ്റ്റേറ്റ് ട്രെയ്നിങ്ങ് കോര്‍ഡിനേറ്റര്‍മാരായി അഹമ്മദ് കുട്ടി എന്ന ബാപ്പു ഹാജി കോഴിക്കോട് (ചീഫ് കോര്‍ഡിനേറ്റര്‍), അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായി മുജീബ് മാസ്റ്റര്‍ മലപ്പുറം, അസ്കര്‍ എറണാകുളം എന്നിവരെയും ചുമതലപ്പെടുത്തി.
സംസ്ഥാന തലത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിന് ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പതിനഞ്ച് പേരടങ്ങുന്ന ട്രെയ്നിങ്ങ് ഫാക്കല്‍റ്റികളേയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലന ശില്പശാല ഫെബ്രുവരി 16ന് വെള്ളിയാഴ്ച പുതിയറയില്‍ നടക്കും.ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി ഹജ്ജ് ഹൗസിലെ മുഴുവന്‍ അറ്റുകുറ്റ പണികളും പൂര്‍ത്തിയാക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അടുത്ത ദിവസം ആരംഭിക്കും. യാത്രക്കാരായ വനിതകള്‍ക്കും മറ്റും പ്രാഥമികാവശ്യങ്ങള്‍ക്കും നമസ്കാരം നിര്വ്വഹിക്കുന്നിതിനുമായി പ്രത്യേക മുറി സജ്ജീകരിക്കും.
ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഓരോ കേന്ദ്രത്തിലേക്കും കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രത്യേക ചുമതല നല്കി.
കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റില്‍ പി. വി അബ്ദുല്‍ വഹാബ് എം. പി, അഡ്വ. പി. മൊയ്തീന് കുട്ടി, ഡോ. ഐ. പി അബ്ദുല്‍ സലാം, മുഹമ്മദ് ഖാസിം കോയ, കണ്ണൂരില്‍ അഡ്വ. പി. ടി. എ റഹീം എം. എല്‍. എ, പി. പി മുഹമ്മദ് റാഫി, പി. ടി അക്ബര്‍, കൊച്ചിയില്‍ മുഹമ്മദ് മുഹ്സിന് എം. എല്‍. എ, സഫര്‍ കയാല്‍. ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘം അടുത്ത ആഴ്ചകളില്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രാഥമിക സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തും.
ഹജ്ജ് ഹൗസില്‍ അടുത്ത ആഴ്ച സന്ദര്‍ശകര്‍ക്കായി ലൈബ്രറി ഉദ്ഘാടനം ചെയ്യും. ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ ആസ്പദമാക്കിയുള്ള കനപ്പെട്ട ഗ്രന്ഥങ്ങള്‍ക്ക് പുറമെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളും ലഭ്യമാക്കും. ലൈബ്രറിയിലേക്ക് ഇതിനകം തന്നെ ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതാനും പേര് പുസ്തകങ്ങള്‍ സ്പോണ്സര് ചെയ്തിട്ടുണ്ട്. വിവിധ പ്രസാധകരില്‍ നിന്നും സന്നദ്ധ സംഘടനകള്‍ മുഖേനയും കൂടുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുക വഴി മികച്ച റഫന്‍സ് കേന്ദ്രമാക്കി ലൈബ്രറിയെ ഉയര്‍ത്തും.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ട്രെയ്നര്‍മാരുടെ പട്ടിക അന്തിമമാക്കി. ഇവര്‍ക്ക് ഡല്‍ഹിയില്‍ വെച്ച് നല്കുന്ന ട്രെയ്നിങ്ങ് പരിപാടികളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളായി അഡ്വ. പി. മൊയ്തീന് കൂട്ടി. പി. പി. മുഹമ്മ് റാഫി, പി. ടി അക്ബര്‍ എന്നിവര്‍ പങ്കെടുക്കും.
ചെയര്മാന് സി.മ ുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. പി മൊയ്തീന് കുട്ടി, ഡോ. ഐ. പി അബ്ദുല്‍ സലാം, കെ. ഉമര്‍ ഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, സഫര്‍ കയാല്‍, പി. ടി അക്ബര്‍, പി. പി മുഹമ്മദ് റാഫി, എക്സിക്യൂട്ടീവ് ഓഫീസര്‍ പി. എം ഹമീദ്, അസി. സെക്രട്ടറി എന്‍. മുഹമ്മദലി സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]