

വായ്പ്പുണ്ണ് നിങ്ങളെ അലട്ടുന്നുണ്ടോ… എങ്കിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
സ്വന്തം ലേഖകൻ
വായിക്കുള്ളില്‍ അടിക്കടിയുണ്ടാകുന്ന വായ്പ്പുണ്ണ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കവിൾ, ചുണ്ട്, നാവിന്റെ അടിഭാഗം, അണ്ണാക്കിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടാറുളള ഒരു പ്രശ്നമാണിത്. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്.
വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. ചിലര്‍ക്ക് എരുവുള്ള മസാലകൾ അല്ലെങ്കിൽ ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിച്ചാല്‍ വായ്പ്പുണ്ണ് ഉണ്ടാകാം. വായിലെ അൾസറിനുള്ള ട്രിഗറുകൾ മനസ്സിലാക്കേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ വായ്പ്പുണ്ണ് ഉണ്ടാകുമ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒന്ന്
സിട്രിസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും പൈനാപ്പിള്‍, സ്ട്രോബെറി തുടങ്ങിയ പഴങ്ങളുമൊക്കെ കഴിക്കുന്നത് ചിലര്‍ക്ക് വായ്പ്പുണ്ണ് വശളാക്കാം. അതിനാല്‍ ഇത്തരം പഴങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
രണ്ട്
എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വായിനുള്ളില്‍ വേദന തോന്നാം. അതിനാല്‍ വായ്പ്പുണ്ണ് വരാറുള്ളവര്‍ എരുവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാം.
മൂന്ന്
അസിഡിക് ശീതളപാനീയങ്ങളും ഒഴിവാക്കുന്നതാണ് വായ്പ്പുണ്ണിനെ തടയാന്‍ നല്ലത്.
നാല്
ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വായ്പ്പുണ്ണിന്റെ വേദനയെ കൂട്ടും എന്നത് കൊണ്ട് ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
അഞ്ച്
നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നട്സിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ വായ്പ്പുണ്ണിനെ വശളാക്കും. അതിനാല്‍ അത്തരക്കാര്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]