
കൊച്ചി- രണ്ടേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്കന് പോലീസ് പിടിയില്‍. ചെങ്ങമനാട് കപ്രശേരി കൊല്ലംപറമ്പില്‍ ഉണ്ണികൃഷ്ണന് (62) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന 2 ഡിജിറ്റല്‍ ത്രാസ്, ലോക്ക് കവറുകള്‍, വലിക്കാനുപയോഗിക്കുന്ന ബോഗ് എന്നിവ പിടിച്ചെടുത്തു. ഏതാനും ദിവസങ്ങളായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇന്‍സ്പെക്ടര്‍ ബി. കെ.
അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]