
കങ്കണ റണൗട് നായികയായി വേഷമിടുന്ന ചിത്രം എമര്‍ജൻസി പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നത്. എമര്‍ജൻസിയുടെ റിലീസ് ജൂണ്‍ 14നായിരിക്കും. പ്രധാനമന്ത്രിയാകാൻ പദ്ധതിയുണ്ടോയെന്ന് മറ്റൊരു സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് കങ്കണ റണൗട്ടിനോട് മാധ്യമ പ്രവര്ത്തകൻ ചോദിച്ചതിന് നടി നല്കിയ മറുപടി ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.
എമര്‍ജൻസി എന്ന ഒരു സിനിമ താൻ ചെയ്തിട്ടുണ്ട് എന്നായിരുന്നു കങ്കണ റണൗട്ടിന്റെ മറുപടി. സിനിമ നിങ്ങള്‍ കണ്ടതിന് ശേഷം താൻ പ്രധാനമന്ത്രിയാകണം എന്ന് ആവശ്യപ്പെടില്ല എന്നും കങ്കണ റണൗട്ട് മറുപടി നല്കി. ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ്. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജൻസി’യുടെ അഡിഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്.
ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള ‘എമര്‍ജൻസി’ മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്’. നായികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത് എന്നതിനാല്‍ ‘എമര്‍ജൻസി’യാണ് നടിയുടെ ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കങ്കണ റണൗട്ടിന്റെ ‘എമര്‍ജൻസി’ എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത് അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന എന്നിവരാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജൻസി.
കങ്കണ റണൗട് നായികയായി ഒടുവിലെത്തിയ ചിത്രമാണ് തേജസ്. വമ്പൻ പരാജയമായിരുന്നു തേജസ്. ബോക്സ് ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു കങ്കണയുടെ ചിത്രത്തിന്റെ വിധിയെന്നാണ്ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സംവിധായകൻ സര്‍വേശ് മേവരയാണ്.
Last Updated Feb 11, 2024, 3:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]