
.news-body p a {width: auto;float: none;}
ചെന്നൈ: മധുര- തൂത്തുക്കുടി റെയിൽ പാത ഒഴിവാക്കണമെന്ന് തമിഴ്നാട് സർക്കാർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗതാഗാത മന്ത്രി എസ് എസ് ശിവശങ്കർ. മധുരയ്ക്കും തൂത്തുക്കുടിക്കും ഇടയിൽ അറുപ്പുക്കോട്ട വഴിയുളള പുതിയ റെയിൽ പാത സർക്കാരിന് ആവശ്യമില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പാതയുടെ നിർമാണം വേഗത്തിലാക്കാനാണ് തമിഴ്നാട് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ബിജെപി സർക്കാരിന് പക്ഷപാതപരമായി പെരുമാറാൻ കഴിയുമോ? പദ്ധതി തമിഴ്നാടിന്റേതായതുകൊണ്ട് മാത്രം അവഗണിക്കാനാകുമോ? ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഡിസംബർ 19ന് അയച്ച കത്തിൽ റെയിൽ പാതയുടെ നിർമാണം 18 കിലോമീറ്റർ പൂർത്തിയാക്കിയതായി പറഞ്ഞിട്ടുണ്ട്. മധുര – തൂത്തുക്കുടി പുതിയ പാത ഉൾപ്പടെയുളള പദ്ധതികൾക്കായി മതിയായ തുക അനുവദിക്കാൻ കഴിഞ്ഞ വർഷം ഓഗസ്റ്റിന് റെയിൽവേ മന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മധുര, വിരുദനഗർ, തൂത്തുക്കൂടി ജില്ല കളക്ടർമാരും കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളിൽ ദക്ഷിണ റെയിൽവേയ്ക്ക് കത്ത് അയച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. ഈ കത്തുകളെക്കുറിച്ച് റെയിൽവേ മന്ത്രിക്ക് അറിയാമായിരുന്നോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മധുര-തൂത്തുക്കുടി പുതിയ റെയിൽ പാതയ്ക്കായി മധുര, വിരുദുനഗർ, തൂത്തുക്കുടി ജില്ലകളിൽ 926.68.84 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ റെയിൽവേ ശ്രമിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ രണ്ട് ഘട്ടമായി നടക്കുന്നുണ്ട്. സർക്കാർ അതിനായി ഉത്തരവിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അഭ്യർത്ഥന പ്രകാരം പദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കണം. എത്രയും വേഗം നിർമാണം വേഗത്തിലാക്കണം’- മന്ത്രി ആവശ്യപ്പെട്ടു.