
.news-body p a {width: auto;float: none;}
സോൾ: ഡിസംബർ 29ന് ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണ ജെജു എയർ വിമാനത്തിന്റെ ബ്ലോക്ക് ബോക്സുകളിലെ നിർണായക ഡേറ്റ നഷ്ടമായി. അപകടത്തിന് നാല് മിനിറ്റ് മുമ്പ് വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റ, വോയിസ് റെക്കോഡറുകളുടെ പ്രവർത്തനം ദുരൂഹ സാഹചര്യത്തിൽ നിലച്ചതായി ദക്ഷിണ കൊറിയൻ ഗതാഗത മന്ത്രാലയം പറഞ്ഞു. യു.എസിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ബോക്സുകളിലെ ഡേറ്റ അപ്രത്യക്ഷമായ വിവരം കണ്ടെത്തിയത്. 179 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. തായ്ലൻഡിൽ നിന്ന് വരും വഴിയാണ് ബോയിംഗ് വിമാനം തകർന്നത്. പക്ഷി ഇടിച്ചതു മൂലമുണ്ടായ ലാൻഡിംഗ് ഗിയർ തകരാറാണ് അപകട കാരണമെന്നാണ് നിഗമനം. അടിവശം റൺവേയിൽ ഇടിച്ചുകൊണ്ട് ലാൻഡ് ചെയ്ത വിമാനം എയർപോർട്ടിലെ മതിലിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. അപകടത്തിന് നാല് മിനിറ്റ് മുമ്പ് പക്ഷി ഇടിച്ച കാര്യം പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]