
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിൽ കാട്ടുതീ വ്യാപനം തുടരുന്നതിനിടെ പ്രാദേശിക തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ. മേഖലയിലെ വായുഗുണനിലവാരം മോശമായ സാഹചര്യത്തിലാണ് തീരുമാനം. ലോസ് ആഞ്ചലസിന്റെ വിവിധ ഭാഗങ്ങൾ ചാരവും പുകയും കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. അതേ സമയം, കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11 ആയി. 38,000 ഏക്കറോളം പ്രദേശവും 13,000ത്തിലേറെ കെട്ടിടങ്ങളും ഇതുവരെ നശിച്ചു. പസഫിക് പാലിസേഡ്സ് മേഖലയിൽ ആശങ്കാജനകമായ സാഹചര്യം തുടരുകയാണ്. ഇതിനിടെ ഇന്നലെ ഗ്രനേഡ ഹിൽസിലും കാട്ടുതീ പൊട്ടിപ്പുറപ്പെട്ടു.
ഇതോടെ ലോസ് ആഞ്ചലസിൽ സജീവമായി തുടരുന്ന കാട്ടുതീകളുടെ എണ്ണം ആറായി. ദുരിത ബാധിതർക്കായി നടി പാരീസ് ഹിൽട്ടൺ തന്റെ എൻ.ജി.ഒ വഴി അടിയന്തര ധനസമാഹരണ ഫണ്ട് തുറന്നു. ഫണ്ടിലേക്ക് പാരീസ് 1,00,000 ഡോളർ സംഭാവന നൽകി. പാരീസിന്റെ മാലിബു നഗരത്തിലെ ആഡംബര വസതി കാട്ടുതീയിൽ നശിച്ചിരുന്നു. അതേ സമയം, അഗ്നിശമന സേനയിൽ ജലക്ഷാമമുണ്ടായത് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]