
.news-body p a {width: auto;float: none;}
സാൻ ഹോസെ: പുരാവസ്തു ഗവേഷകർക്ക് ഇന്നും പിടികൊടുക്കാതെ അവശേഷിക്കുന്ന ഒന്നാണ് കോസ്റ്ററിക്കയിലെ ശിലാ ഗോളങ്ങൾ അഥവാ ‘സ്റ്റോൺ സ്ഫിയറുകൾ’. കോസ്റ്ററിക്കയുടെ പലഭാഗങ്ങളിലായി കരിങ്കല്ല് പോലുള്ള ശിലകൾ ഉപയോഗിച്ച് നിർമിക്കപ്പെട്ട ഏകദേശം 3,00ഓളം ശിലാ ഗോളങ്ങൾ ഉണ്ടെന്നാണ് കണക്ക്. വളരെ കൃത്യതയോടെ ഒരു ബോളിന് സമാനമായ ഇവ എ.ഡി 600നും 1519നും ഇടയിൽ നിർമിക്കപ്പെട്ടവയാണെന്ന് കരുതുന്നു. 1930 കളിൽ വാഴകൃഷിക്കായി എത്തിയ യൂണൈറ്റഡ് ഫ്രൂട്ട് കമ്പനി, കൃഷിക്കായി വനപ്രദേശങ്ങൾ വൃത്തിയാക്കുന്നതിനിടെയാണ് ഈ ഗോളങ്ങൾ കണ്ടെത്തുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് കോസ്റ്ററിക്കയിൽ ജീവിച്ചിരുന്ന ഡിക്വിസ് വംശജർ നിർമിച്ചതാണ് ഈ ശിലാ ഗോളങ്ങൾ എന്ന് കരുതുന്നു. ആധുനിക സങ്കേതിക വിദ്യകളുടെ സഹായമില്ലാതെ ഇത്ര വിദഗ്ദ്ധമായി ഗണിത ശാസ്ത്രത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള ഇവയുടെ നിർമാണം ഏവരെയും കുഴപ്പിക്കുന്നു. മിനുസമായ പ്രതലങ്ങളോടുകൂടി 10 മുതൽ 250 സെന്റീമീറ്റർ വരെ വ്യാസവും 15 ടൺ വരെ ഭാരവുമുള്ളവയാണ് ഈ ശിലാ ഗോളങ്ങൾ. ഗോളങ്ങൾ കണ്ടെത്തിയതിനൊപ്പം തന്നെ ഡിക്വിസ് സംസ്കാരത്തിന്റെ ചില ശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. അതി സമർത്ഥരായ ശില്പികളായിരുന്നു ഡ്വിക്വിസ് വംശജർ എന്ന് ഇവ പരിശോധിച്ചത് വഴി മനസിലാക്കാൻ കഴിഞ്ഞു.
എന്തിന് വേണ്ടിയാണ് ഇവ നിർമിക്കപ്പെട്ടത് എന്നത് ഇന്നും അജ്ഞാതമാണ്. ഒന്നുകിൽ ഈ ഗോളങ്ങൾ ഡിക്വിസ് വംശജരുടെയോ അല്ലെങ്കിൽ അവരുടെ മതാചാരത്തിന്റെയോ പ്രതീകങ്ങൾ ആയിരിക്കാം. ഇടിമിന്നലിന്റെ ദേവനായ താറയുടെ പീരങ്കിയുണ്ടകളാണ് ഇവയെന്ന ഒരു വിശ്വാസം കോസ്റ്ററിക്കയിലുണ്ട്. മൺമറഞ്ഞ നിഗൂഢ നഗരമായ അറ്റ്ലാൻഡിസിന്റെ അവശിഷ്ടങ്ങളാണ് ഇവയെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]