
കോഴിക്കോട്: സമസ്ത മുശാവറയിൽ നിന്ന് ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി. ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ഇറങ്ങിപ്പോയത്. തുടർന്ന് ഉപാധ്യക്ഷൻ യോഗം പിരിച്ചുവിട്ടു. ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനാണ് അദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാറി നിൽക്കാൻ തയാറായില്ല. തുടർന്ന് അദ്ദേഹം കള്ളന്മാർ എന്ന പദപ്രയോഗം നടത്തി. ഇതാണ് ജിഫ്രി തങ്ങൾ ഇറങ്ങിപോകാൻ ഇടയാക്കിയത്.
അതേസമയം, സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ പ്രത്യേക മുശാവറ ചേരുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. രണ്ടാഴ്ചക്കകം ചേരുന്ന മുശാവറയിൽ തർക്കങ്ങൾ വിശദമായി ചർച്ച ചെയ്യും. ഇസ്ലാമിക കോളേജുകളുടെ കോർഡിനേഷൻ കമ്മറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മധ്യസ്ഥ തീരുമാനങ്ങൾ നടപ്പായില്ല.ഹക്കീം അദൃശ്ശേരിയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കി. സമസ്തക്ക് ഇല്ലാമിക് കോളേജ് കോർഡിനേഷൻ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ സമസ്തയുടേയും മുസ്ളീം ലീഗിന്റേയും നേതാക്കള്‍ തമ്മില്‍ എടുത്ത തീരുമാനങ്ങള്‍ ഇസ്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കാമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത നേതാക്കളോട് പറഞ്ഞതാണ്. ഇത് നടപ്പാക്കുന്ന മുറക്ക് തീരുമാനം പുനപരിശോധിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്ന് കോഴിക്കോട് ചേർന്ന മുശാവറക്ക് ശേഷം വിശദീകരിച്ചു.
ഫോർച്യൂണർ കാറിലെത്തിയ യുവാക്കൾ, വണ്ടി നിർത്തി പരസ്യമായി എംഡിഎംഎ ഉപയോഗം, പൊലീസിന് നേരെ ആക്രമണം; ഒരാൾ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]