
മഡ്രീഡ്- ഗാസയിൽ ഇസ്രായിൽ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയവരുടെ ചിത്രങ്ങൾ വസ്ത്ര വിപണനത്തിന്റെ ക്യാംപയിന് ഉപയോഗിച്ച പ്രമുഖ വസ്ത്ര നിർമാതാക്കളായ സാറക്ക് എതിരെ കനത്ത പ്രതിഷേധം.
‘ZARA ATELIER. Collection 04_The Jacket’ എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ ക്യാംപയിനിലാണ് ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അടക്കം ചിത്രങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സാറ പ്രസിദ്ധീകരിച്ചത്. ഇതോടെ കനത്ത പ്രതിഷേധമാണ് സാറക്ക് എതിരെ ഉയരുന്നത്.
ഫീച്ചർ ചെയ്ത വസ്ത്രത്തിന്റെ വൈദഗ്ധ്യം പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ക്യാമ്പയിനിലൂടെ വൻ തിരിച്ചടിയാണ് സാറ അഭിമുഖീകരിക്കുന്നത്.
‘ദി ജാക്കറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനിന്റെ കേന്ദ്ര തീം കേന്ദ്രീകൃത രൂപകൽപ്പനയാണെന്ന് സാറ വാദിക്കുന്നു. അതേസമയം, പരമ്പരാഗത മുസ്ലിം ശ്മശാന വസ്ത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെള്ള വസ്ത്രം പുതച്ചുള്ളതാണ് ചിത്രങ്ങൾ. ചിത്രത്തിന് പുറമെ, പാറകൾ, അവശിഷ്ടങ്ങൾ, ഫലസ്തീന്റെ ഭൂപടത്തോട് സാമ്യമുള്ള ഒരു കാർഡ്ബോർഡ് കട്ട്ഔട്ട് എന്നിവയുടെ ചിത്രങ്ങളും ഉൾപ്പെടുന്നു.
പ്രകോപനപരമായ ചിത്രങ്ങൾ പുറത്തുവന്നതോടെ ഒരുകാലത്ത് Zara ബ്രാൻഡിന്റെ ഉറച്ച പിന്തുണക്കാരായിരുന്നവരും കനത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. വിപണന ആവശ്യങ്ങൾക്കായി സെൻസിറ്റീവ് രാഷ്ട്രീയ പ്രശ്നങ്ങൾ മുതലെടുക്കാനുള്ള നഗ്നമായ ശ്രമമാണിതെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. സാറയുടെ പരസ്യം കണ്ട് തന്റെ താടിയെല്ല് വീണു. ജീവിതകാലം മുഴുവൻ സാറയെ ബഹിഷ്കരിക്കൂ. നിങ്ങൾ വെറുപ്പുളവാക്കുന്ന പിശാചുക്കളാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി.
20,000 പേർ കൊല്ലപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ, അവരുടെ മരണം ഒരു മാർക്കറ്റിംഗ് രീതിയായി ഉപയോഗിക്കുന്നത് നിങ്ങൾക്ക് സാധാരണമാണോ എന്ന് മറ്റൊരാൾ എഴുതി.
‘ഇത് വെറുപ്പുളവാക്കുന്നതാണ്. ഇത്തരമൊരു നാണക്കേട് ഇതിന് മുമ്പുണ്ടായിട്ടില്ല. ഗാസയിൽ നടക്കുന്ന വംശഹത്യയെ അടിസ്ഥാനമാക്കിയാണ് നിങ്ങൾ പ്രചാരണം നടത്തുന്നതെന്നും നിരപരാധികളുടെ മരണം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ദുരന്തമാണെന്നും മറ്റൊരാൾ എഴുതി. സാറയെ ബഹിഷ്കരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാറയോടുള്ള കൂറ് പുനഃപരിശോധിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഹാഷ്ടാഗുകളാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറഞ്ഞു. പ്രചാരണം രൂക്ഷമായതോടെ സാറയുടെ പ്രശസ്തിക്ക് വൻ തിരിച്ചടിയാണ് നേരിടുന്നത്. അതേസമയം, വിവാദത്തെക്കുറിച്ച് സാറ പരസ്യ പ്രതികരണമോ പ്രസ്താവനയോ നടത്തിയിട്ടില്ല.