

സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് വികസിത് ഭാരത് സങ്കല്‍പ്പം;കേന്ദ്ര വിദേശകാര്യ – പാര്‍ലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ.
സ്വന്തം ലേഖിക.
തിരുവനന്തപുരം :സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദേശകാര്യ – പാര്‍ലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പറഞ്ഞു.
വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം ബാലരാമപുരത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നും അദ്ദേഹം. കേന്ദ്ര പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കാൻ ഗവണ്മെന്റ് ഇറങ്ങിചെല്ലുകയാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കേരളത്തിന് ആഗോള ശ്രദ്ധ നേടികൊടുത്ത മേഖലയാണ് ബാലരാമപുരം കൈത്തറിയെന്നും, ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കൈത്തറി മേഖല നവീകരിക്കപ്പെടണമെന്നും കേന്ദ്രമന്ത്രി ചടങ്ങില്‍ പറഞ്ഞു.
ബാലരാമപുരത്തെ നെല്പ്പാടശേഖരത്തില് ഡ്രോണ്‍ ഉപയോഗിച്ച് സൂഷ്മ വളങ്ങള്‍ പ്രയോഗിക്കുന്നതിൻ്റെ പ്രദര്‍ശനവും നടന്നു.കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ വികസന – ക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]