ടെലിവിഷൻ-ചലച്ചിത്ര രംഗങ്ങളിൽ ഒരുപോലെ തിളങ്ങിനിൽക്കുന്ന അഭിനേത്രികളാണ് മഞ്ജു പിള്ളയും വീണ നായരും. അഭിനയത്തിനപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരും ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരമ്പരയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
മഞ്ജുവിൻ്റെ മോഹനവല്ലി എന്ന കഥാപാത്രത്തിൻ്റെ നാത്തൂനായ കോകിലയെ അവതരിപ്പിച്ചത് വീണയായിരുന്നു. തങ്ങളുടെ സൗഹൃദത്തിൻ്റെ ആഴത്തെക്കുറിച്ച് വീണ നായരുടെ യൂട്യൂബ് ചാനലിലൂടെ മനസ്സ് തുറക്കുകയാണ് താരങ്ങൾ ഇപ്പോൾ.
തനിക്ക് വീണ നായർ അയച്ച ഒരു സന്ദേശത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മഞ്ജു പിള്ള സംസാരിച്ചു തുടങ്ങിയത്. “ചേച്ചി, ഞാനെന്ത് തെറ്റാണ് ചെയ്തത്? എന്തുകൊണ്ടാണ് എന്നോട് മിണ്ടാത്തതും കാണാൻ വരാത്തതും?” എന്ന് ചോദിച്ചുകൊണ്ടുള്ള വീണയുടെ സന്ദേശത്തെക്കുറിച്ച് മഞ്ജു ഓർത്തെടുത്തു.
തിരക്കുകൾക്കിടയിൽ അല്പസമയം കാണാൻ വന്നാൽ പോലും വീണ സ്നേഹം കൊണ്ട് വിടില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു. കടുത്ത തിരക്കുകൾ കാരണം സ്വന്തം അമ്മ പോലും “മക്കളേ, കാണാനായി ഒരു ഫോട്ടോ അയച്ചുതരൂ” എന്ന് ചോദിക്കുന്ന അവസ്ഥയാണെന്നും, സമയക്കുറവാണ് വീണയെ കാണാൻ വരാൻ വൈകുന്നതിന് കാരണമെന്നും മഞ്ജു പിള്ള വിശദീകരിച്ചു.
ബന്ധങ്ങൾക്ക് വലിയ വില നൽകുന്നു തിരക്കിട്ട ജീവിതത്തിനിടയിലും സൗഹൃദങ്ങൾക്ക് താൻ നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും മഞ്ജു പിള്ള വാചാലയായി.
“എൻ്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരാളെയും ഞാൻ ഒഴിവാക്കാറില്ല. എന്തെങ്കിലും തരത്തിലുള്ള ഒരു നെഗറ്റീവ് സമീപനം ഉണ്ടായാൽ അത് തിരിച്ചറിയാൻ സാധിക്കും.
എന്നാൽ ഭാഗ്യവശാൽ അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എൻ്റെ ജീവിതത്തിന്റെ ഭാഗമായവരെ എപ്പോഴും ചേർത്തുപിടിക്കാൻ തന്നെയാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്,” മഞ്ജു പിള്ള നിലപാട് വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]