ദില്ലി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പ്രതിരോധത്തില്‍. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ അഞ്ചിന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
പിന്നാലെ മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 140 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ തകര്‍ത്തത്.
ഷായ് ഹോപ്പ് (31), തെവിന് ഇംലാച്ച് (14) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 378 റണ്‍സ് പിറകിലാണ് വിന്‍ഡീസ്.
നേരത്തെ യശസ്വി ജയ്സ്വാള്‍ (175), ശുഭ്മാന്‍ ഗില്‍ (129) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. എട്ടാം ഓവറില്‍ തന്നെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി.
ജോണ്‍ ക്യാംപലിനെ (10) ജഡേജയുടെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ സായ് സുദര്ശന് ക്യാച്ചെടുത്ത് പുറത്താക്കി. തുടര്‍ന്ന് ടാഗ്നരെയ്ന് ചന്ദര്‍പോള്‍ (34) – അലിക് അതനാസെ (41) സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ജഡേജ വീണ്ടും ബ്രേക്ക് ത്രൂമായെത്തി. ടാഗ്നരെയ്ന്, സ്ലിപ്പില്‍ ക്യാച്ച് നല്കി മടങ്ങി.
പിന്നാലെ അതനാസെ കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. ജഡേജയ്ക്ക് ക്യാച്ച്.
ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് ആവട്ടെ, ജഡേജയ്ക്ക് റിട്ടേണ്‍ ക്യാച്ചും നല്കി മടങ്ങി. ആദ്യ ദിനം 318-2 എന്ന സ്കോറില്‍ ക്രീസ് വിട്ട
ഇന്ത്യ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ജയ്സ്വാളിന് പുറമെ ഇന്ന് 43 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെയും 44 റണ്‍സെടുത്ത ധ്രുവ് ജുറെലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.
ധ്രുവ് ജുറെല്‍ പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസിനായി വാറിക്കന്‍ 3 വിക്കറ്റെടുത്തു.
ക്യാപ്റ്റനായശേഷം കളിക്കുന്ന ഏഴാം ടെസ്റ്റില്‍ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഗില്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയത്. ക്യാപ്റ്റനായശേഷം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഗില്ലിനായി.
2017ലും 2018ലും കോലി ക്യാപ്റ്റനായിരിക്കെ ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചുറിയാണ് ഇന്ന് നേടിയത്.
177 പന്തില്‍ സെഞ്ചുറിയിലെത്തിയ ഗില്‍ 16 ബൗണ്ടറിയും രണ്ട് സിക്സും നേടി. നേരത്തെ 318-2 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 175 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായിരുന്നു.ആദ്യ ദിനത്തിലെ സ്കോറിനോട് വെറും രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ 175 റണ്‍സുമായി ജയ്സ്വാള്‍ മടങ്ങി.
മിഡോഫിലേക്ക് ഫീല്‍ഡറുടെ കൈയിലേക്ക് അടിച്ച പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ചാണ് ജയ്സ്വാള്‍ റണ്ണൗട്ടായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]