ദില്ലി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓപ്പണർ യശസ്വി ജയ്സ്വാളിന് പിന്നാലെ നായകൻ ശുഭ്മാൻ ഗില്ലും സെഞ്ചുറി നേടിയതോടെയാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 518 എന്ന കൂറ്റൻ സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 3 വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി 200 റൺസ് ചേർത്ത ശേഷമാണ് ഡിക്ലറേഷൻ പ്രഖ്യാപിച്ചത്. നായകൻ ശുഭ്മാൻ ഗിൽ 129 റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാം ദിനം ഇന്ത്യക്ക് യശസ്വി ജയ്സ്വാൾ (175), നിതീഷ് കുമാർ റെഡ്ഡി (43), ധ്രുവ് ജുറെൽ (44) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജുറെലിന്റെ വിക്കറ്റ് വീണതിന് തൊട്ടുപിന്നാലെ ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
വെസ്റ്റ് ഇൻഡീസിനായി വാറിക്കൻ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. നായകനായി ചുമതലയേറ്റ ശേഷം കളിക്കുന്ന ഏഴാമത്തെ ടെസ്റ്റിൽ ഗിൽ നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്.
ഇതോടെ, ഒരു കലണ്ടർ വർഷം ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പമെത്താനും ഗില്ലിനായി. 2017ലും 2018ലും കോഹ്ലി അഞ്ച് സെഞ്ചുറികൾ വീതം നേടിയിരുന്നു.
ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചുറി കൂടിയാണിത്. 177 പന്തുകൾ നേരിട്ട
ഇന്നിംഗ്സിൽ 16 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. CAPTAIN SHUBMAN GILL HAS 5 TEST HUNDREDS FROM JUST 7 TESTS.
pic.twitter.com/JeAxWT3cqF — Mufaddal Vohra (@mufaddal_vohra) October 11, 2025 318-2 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. തലേന്നത്തെ സ്കോറിനോട് വെറും രണ്ട് റൺസ് മാത്രം ചേർത്ത യശസ്വി ജയ്സ്വാൾ (175) റണ്ണൗട്ടാവുകയായിരുന്നു.
ദിവസത്തെ രണ്ടാം ഓവറിൽ അനാവശ്യ സിംഗിളിന് ശ്രമിച്ചതാണ് താരത്തിന് വിനയായത്. കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]