കോഴിക്കോട്: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ നോട്ടീസിൽ തുടർനടപടികൾ ഉണ്ടാകാത്തതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. കേസിൽ മൂന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടും ഇഡി സമൻസ് അയച്ചിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് അനിൽ അക്കര കുറ്റപ്പെടുത്തി.
ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ മകൻ ഹാജരായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവേക് വിജയൻ എന്തുകൊണ്ട് ഹാജരായില്ലെന്നും വിഷയത്തിൽ എന്തുകൊണ്ട് തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കണം.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇതിന് മറുപടി നൽകണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നോട്ടീസ് അയച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്.
കേസിൽ വിവേക് വിജയൻ പ്രതിസ്ഥാനത്ത് വരേണ്ട വ്യക്തിയാണ്.
കേന്ദ്ര സർക്കാരുമായി കൃത്യമായ ഒത്തുതീർപ്പ് നടന്നതിനാലാണ് നടപടികൾ വൈകുന്നതെന്നും അനിൽ അക്കര ആരോപിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]