
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. തുമ്പ, സെന്റ് സേവ്യേഴ്സ് കൊളേജ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് ഒന്നാം ദിനം മഴയെ തുടര്‍ന്ന് നേരത്തെ കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 എന്ന നിലയിലാണ്. കൃഷ് ഭഗത് (6), രമണ്‍ദീപ് സിംഗ് (28) എന്നിവരാണ് ക്രീസിലുള്ളത്. മൂന്ന് വിക്കറ്റ് നേടിയ ആദിത് സര്‍വാതെ, രണ്ട് പേരെ പുറത്താക്കിയ ജലജ് സക്സേന എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. ഇരുവരും അതിഥി താരങ്ങളായിട്ടാണ് കേരള ടീമില്‍ കളിക്കുന്നത്.
ടോസ് നേടി ക്രീസിലിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില തിരിച്ചടിയേറ്റു. അക്കൗണ്ട് തുറക്കും മുമ്പെ അഭയ് ചൗധരിയെ, ആദിത്യ സര്‍വാതെ ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ കൈകളിലെത്തിച്ചു. നമാന്‍ ദിറും അന്മോല്പ്രീത് സിംഗും പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും ദിറിനെ(10) മടക്കി സര്‍വാതെ തന്നെ പഞ്ചാബിനെ ബാക്ക് ഫൂട്ടിലാക്കി. പിന്നാലെ ക്യാപ്റ്റന്‍ പ്രഭ്സിമ്രാന് സിംഗിനെ(12) സര്‍വാതെ ബൗള്‍ഡാക്കിയതോടെ പഞ്ചാബ് 37-3ലേക്ക് കൂപ്പുകുത്തി. തുടര്‍ന്ന് നെഹാല്‍ വധേരയെ(9) ജലജ് സക്സേന ബൗള്‍ഡാക്കിയപ്പോള്‍ പിടിച്ചു നില്ക്കാന് ശ്രമിച്ച അന്‍മോല്‍പ്രീതിനെയും (28) ജലജ് തന്നെ വീഴ്ത്തി പഞ്ചാബിനെ 62-5ലേക്ക് തള്ളിയിട്ട് കൂട്ടത്തകര്‍ച്ചയിലാക്കി.
സഞ്ജുവിന്റെ അവസാന അവസരം മഴ കൊണ്ടുപോകുമോ? ഇന്ത്യ-ബംഗ്ലാദേശ് അവസാന ടി20 ഹൈദരാബാദില്‍, കാലാവസ്ഥ പ്രവചനം ഇങ്ങനെ
എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രമണ്‍ദീപ് സിംഗും(28), കൃഷ് ഭഗത്തും(6) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ പഞ്ചാബിനെ 96 റണ്‍സിലെത്തിച്ചു. 56 പന്തുകളിലാണ് കൃഷ് ഭഗത് ആറ് റണ്‍സെടുത്തത്. ആദ്യദിനം മഴമൂലം പലവട്ടം മത്സരം തടസപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. ബംഗ്ലാദേശിനെതിരെ ടി20 പരമ്പര കൡക്കുന്നതിനാല് സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. സച്ചിന് ബേബിയാണ് ടീമിനെ നയിക്കുന്നത്.
കേരളാ ടീം: വിഷ്ണു വിനോദ്, സച്ചിന് ബേബി (ക്യാപ്റ്റന്‍), ബാബ അപരാജിത്ത്, രോഹന് കുന്നുമ്മല്‍, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന് (വിക്കറ്റ് കീപ്പര്‍), വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്, സല്മാന് നിസാര്‍, ആദിത്യ സര്‍വതെ, ബേസില്‍ തമ്പി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]