ഡ്രസ്സ് കോഡ് പരിഷ്കരിച്ച് ഹൈക്കോടതി; വനിതാ ജഡ്ജിമാര്‍ക്ക് സാരിക്കു പുറമേ സല്‍വാര്‍ കമീസും മുഴുനീള പാവാടയും ഷര്‍ട്ടും പാന്റ്സും
സ്വന്തം ലേഖിക
കൊച്ചി: വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡ് പരിഷ്ക്കരിച്ച് ഹൈക്കോടതി. സാരിക്കു പുറമേ സല്‍വാര്‍ കമീസും ഷര്‍ട്ടും പാന്റ്സും വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് ഔദ്യോഗിക വേഷമായി ഉപയോഗിക്കാം. കീഴ്ക്കോടതികളിലെ വനിതാ ജഡ്ജിമാരുടെ നിവേദനം പരിഗണിച്ച് ഹൈക്കോടതി ഡ്രസ് കോഡ് പരിഷ്കരിച്ച് ഉത്തരവായി.
അനുവദിക്കപ്പെട്ട വേഷങ്ങളില്‍ മുഴുനീള പാവാടയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വേഷത്തിനും നെക്ക് ബാൻഡും ഗൗണും നിര്‍ബന്ധമാണ്. അതേസമയം വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങള്‍ ഒഴിവാക്കണമെന്നും വസ്ത്രധാരണം ജുഡീഷ്യല്‍ ഓഫിസറുടെ അന്തസ്സിനു ചേര്‍ന്ന വിധമാകണമെന്നും ഹൈക്കോടതി ജില്ലാ ജുഡീഷ്യല്‍ രജിസ്റ്റ്രാറുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളര്‍ ബാൻഡും കറുത്ത ഗൗണുമാണ് ഇതുവരെ ഔദ്യോഗികവേഷമായി അനുവദിക്കപ്പെട്ടിരുന്നത്. 53 വര്‍ഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വനിതാ ജഡ്ജിമാര്‍ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]