കോട്ടയം : ജില്ലയിൽ ശിശുദിനഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ‘വർണോത്സവം’ കലോത്സവവും, നവംബർ 14ന് ചങ്ങനശേരിയിൽ വർണാഭമായ ശിശുദിനറാലിയും സംഘടിപ്പിക്കും. ഒക്ടോബർ 21ന് രാവിലെ 9 മുതൽ ചങ്ങനശേരി ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തും. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), കവിതാ രചന (മലയാളം), കഥാരചന (മലയാളം), ഉപന്യാസരചന (മലയാളം), പദ്യപാരായണം (മലയാളം, ഇംഗ്ലീഷ്), ക്വിസ്, ലളിതഗാനം എന്നിവയാണ് നടത്തുക. എൽ.പി, യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളായി നടക്കുന്ന മത്സരത്തിന് അതത് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുകളിൽ 17നകം പേര് രജിസ്റ്റർ ചെയ്യാം.
Related News
18th January 2025