തമിഴകത്തിന്റ ചര്‍ച്ചകളില്‍ നിറയെ ലിയോയാണ്. അത്രയ്ക്കും പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ലിയോയില്‍. ഹിറ്റ്മേക്കര് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിജയ് നായകനാകുമ്പോള്‍ സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഗള്‍ഫിലടക്കം വിജയ്യുടെ ലിയോയ്ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് സൗത്ത്വുഡ് അടക്കമുള്ള ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗള്‍ഫില്‍ വിജയ്യുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിലീസിന് മുന്നേയുള്ള ലിയോയുടെ അഡ്വാൻസ് കളക്ഷനിലും റെക്കോര്ഡുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ആറാഴ്ച മുന്നേ യുകെയില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത് റെക്കോര്‍ഡ് സൃഷ്ടിക്കുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
യുകെയില്‍ വിജയ്യുടെ ലിയോയുടെ 50000 ടിക്കറ്റുകള്‍ വിറ്റുപോയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈകാതെ ലിയോ യുകെയില്‍ ഇന്ത്യയുടെ സിനിമകളില്‍ ഒന്നാമത് എത്തും എന്ന് വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ൻമെന്റ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 14നാണ് തമിഴ്നാട്ടില്‍ ബുക്കിംഗ് തുടങ്ങുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇനിയിപ്പോള്‍ എല്ലാ കണ്ണുകളും റിലീസ് കളക്ഷൻ എത്രയായിരിക്കും എന്നതിലേക്കാണ്.
ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിനാല്‍ ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് താരത്തിന്റെ ആരാധകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. റിലീസിനു മുന്നേ വമ്പൻ ചടങ്ങ് ചിത്രത്തിനായി സംഘടിപ്പിച്ചേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. തൃഷ നായികയായി എത്തുന്ന വിജയ് ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, അര്ജുൻ, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, മനോബാല, സാൻഡി മാസ്റ്റര്‍, മിഷ്കിൻ തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.
Read More: വാലിബനാകുന്ന മോഹൻലാല്‍, വര്‍ക്കൗട്ടിനൊപ്പം എഐ ഫോട്ടോകളും ചര്‍ച്ചയാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 10, 2023, 6:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]