കിംഗ് കോബ്ര, സോ സ്കെയിൽഡ് വൈപ്പർ, കോമൺ ക്രെയ്റ്റ്, റസ്സൽസ് വൈപ്പർ എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും മാരകമായ പാമ്പുകൾ. എങ്കിലും ഇവയിൽ ഏറ്റവും അപകടകാരി കിംഗ് കോബ്രയയാണ് (King Cobra) കണക്കാക്കുന്നത്. എന്നാൽ, ഇന്റർനാഷണൽ ജേണൽ ഓഫ് ന്യൂറോഫാർമക്കോളജി പ്രകാരം, ആഗോളതലത്തിൽ, ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് ഇൻലാൻഡ് തായ്പാൻ (Inland Taipan) ആണ്. ഓസ്ട്രേലിയയിലാണ് ഇത് കാണപ്പെടുന്നത്. ശരീരഘടന കൊണ്ട് ഇവയെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും.
ഒറ്റ മുറിയും ഒരു കട്ടിലും വാടക 12,000 രൂപ; വൈറലായി പരസ്യം !
മിക്ക പാമ്പുകളേയും ഉയർന്ന അളവിലുള്ള കൃത്യതയോടെ തിരിച്ചറിയാൻ കഴിയും. മെലിഞ്ഞ ശരീരമാണ് ഇവയുടേത്. ഇളം തവിട്ട് മുതൽ ആഴത്തിലുള്ള ഒലിവ്-തവിട്ട് അല്ലെങ്കിൽ കറുപ്പ് വരെ നിറമായിരിക്കും ഇവയ്ക്ക്. എങ്കിലും കാലാനുസൃതമായ ചില നിറവ്യത്യാസങ്ങൾ ഉണ്ടാകാം, ശൈത്യകാലത്ത് പല പാമ്പുകളും ഇരുണ്ടതായി മാറുന്നു. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കെമിസ്ട്രിയുടെ കണക്കനുസരിച്ച് ഇൻലാൻഡ് തായ്പാന്റെ ശരീരത്തിൽ 110 മില്ലിഗ്രാം വിഷം അടങ്ങിയിട്ടുണ്ട്. ഒരു തുള്ളി കൊണ്ട് നൂറിലധികം ആളുകളെ കൊല്ലാൻ ഇതിന് കഴിയും. ഒരു തുള്ളി വിഷം കൊണ്ട് രണ്ടര ലക്ഷത്തിലധികം എലികളെ കൊല്ലാൻ കഴിയും.
കൂട്ട ആത്മഹത്യയോ? എക്സിബിഷൻ ഹാളിന്റെ ജനാലയിൽ ഇടിച്ച് ചത്ത് വീണത് ആയിരക്കണക്കിന് ദേശാടന പക്ഷികൾ !
മാരകമായ സ്വഭാവം ഉണ്ടെങ്കിലും ഈ പാമ്പുകൾ ഒറ്റപ്പെട്ടവയാണ്, അത്ര ആക്രമണകാരികളല്ല. അപൂർവ്വമായി മാത്രമാണ് ഇവ ആളുകളുമായി ഇടപഴകുന്നത്. വിഷം വേർതിരിച്ചെടുക്കാൻ പാമ്പുകളെ ശേഖരിക്കുന്നവരും വന്യജീവി പാർക്കുകളിൽ സംരക്ഷകരായി ജോലി ചെയ്യുന്നവരുമൊക്കയാണ് ഇതുവരെ ഇവയുടെ കടിയേറ്റവർ. അപകടകരമായ പാമ്പുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കോസ്റ്റൽ തായ്പാൻ (Coastal Taipans) ആണ്. മൂന്നാം സ്ഥാനത്തുള്ള കിങ്ങ് കോബ്രയുടെ ( രാജവെമ്പാല – King Cobra) ആവാസ കേന്ദ്രമാണ് ഇന്ത്യയും ഏഷ്യയും. ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന സോ-സ്കെയിൽഡ് വൈപ്പർ (Saw-scaled Viper), സ്ട്രൈപ്പ്ഡ് ക്രെയ്റ്റ് ( Striped Krait) എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും മാരകമായ ആറാമത്തെ പാമ്പാണ് റസ്സൽസ് വൈപ്പർ (Russell’s Viper). ഈസ്റ്റേൺ ടൈഗർ സ്നേക്ക് (Eastern Tiger Snake) ഏഴാം സ്ഥാനത്തും ബൂംസ്ലാങ് (Boomslang) അല്ലെങ്കിൽ ഗ്രീൻ ട്രീ സ്നേക്ക് (Green Tree Snake) എട്ടാം സ്ഥാനത്തും ഫെർ-ഡി-ലാൻസ് (Fer-de-Lance) ഒമ്പതാം സ്ഥാനത്തും വരുന്നു. ആഫ്രിക്കയിൽ കാണപ്പെടുന്ന അപകടകാരിയായ ബ്ലാക്ക് മാംബ (Black Mamba) പത്താം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Oct 10, 2023, 2:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]