ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇക്കെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ മത്സരത്തിലെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് ഓള് റൗണ്ടര്‍ ശിവം ദുബെ. മത്സരത്തില്‍ രണ്ടോവറില്‍ വെറും നാലു റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പ്രകടനമാണ് ശിവം ദുബെയെ ഇംപാക്ട് പ്ലേയറാക്കിയതെന്ന് ഡ്രസ്സിംഗ് റൂമില്‍വെച്ച് മെഡല്‍ സമ്മാനിച്ച ഇന്ത്യയുടെ ബൗളിംഗ് കോച്ചായ മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു.
ഓരോ മത്സരത്തിനൊടുവിലും ആ മത്സരത്തിലെ മികച്ച ഫീല്‍ഡര്‍ക്കുള്ള പുരസ്കാരം നല്കുന്ന പതിവ് ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് മുമ്പ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ മികച്ച ഫീല്‍ഡര്‍ക്കുള്ള പുരസ്കാരത്തിന് പകരം ഇംപാക്ട് പ്ലേയര്‍ക്കുള്ള പുരസ്കാരമാണ് ഡ്രസ്സിംഗ് റൂമില്‍വെച്ച് സമ്മാനിച്ചത്.
മത്സരത്തില്‍ ഏഴ് റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തത് കുല്‍ദീപ് യാദവായിരുന്നെങ്കിലും രണ്ടോവറില്‍ വെറും നാലു റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ശിവം ദുബെയെ ആണ് ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുത്തത്. ശിവം ദുബെയുടെ പേര് മോര്‍ണി മോര്‍ക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ വിസിലടിച്ചും കയ്യടിച്ചും കളിയാക്കിയുമാണ് ടീം അംഗങ്ങള്‍ താരത്തെ വരവേറ്റത്.
മെഡല്‍ സ്വീകരിച്ച ശേഷം സംസാരിക്കാനും ഡാന്‍സ് കളക്കാനും കളിക്കാര്‍ ദുബെയെ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുകയും ചെയ്തു. ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസംഗിക്കണമെന്നാണ് നിയമമെന്ന് ഇതിനിടെ ടീം അംഗങ്ങളിലാരോ വിളിച്ചുപറയുന്നതും ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ കാണാം.
മെഡല്‍ കൊടുക്കാനായി മോര്‍ണി മോര്‍ക്കല്‍ തിരഞ്ഞെങ്കിലും മെഡല്‍ ആദ്യം മെഡല്‍ കിട്ടിയില്ല. ഇതോടെ മറ്റ് താരങ്ങള്‍ ശിവം ദുബെയെ കളിയാക്കുന്നത് തുടര്‍ന്നു.
ഒടുവില്‍ തന്റെ കൈയിലുള്ള ലേപ്പല്‍ മൈക്ക് തന്നെ മെഡലായി കൊടുക്കാന്‍ മോര്‍ക്കല്‍ തുനിഞ്ഞപ്പോഴേക്കു മെഡല്‍ കിട്ടി. ഇതോടെ മറ്റ് താരങ്ങള്‍ മെഡലൊക്കെയുണ്ട്, ഭാഗ്യവാന് തന്നെയെന്ന് പറഞ്ഞ് ശിവം ദുബെയെ വീണ്ടും കളിയാക്കി.
മത്സരത്തില്‍ ബൗള്‍ ചെയ്യാന്‍ ലഭിച്ച അവസരം ശരിക്കും ആസ്വദിച്ചുവെന്ന് മെഡൽ സ്വീകരിച്ചശേഷം ശിവം ദുബെ പറഞ്ഞു. View this post on Instagram A post shared by Team India (@indiancricketteam) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]