തിരുവനന്തപുരം∙ ആഗോള അയ്യപ്പ സംഗമത്തിനു പിന്നാലെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയ്ക്കു വഴിയൊരുക്കി
. വിഷന്‍ 2031ന്റെ ഭാഗമായി ഒക്ടോബര്‍ പകുതിയോടെ ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട
സെമിനാര്‍ ആണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
2031ഓടെ കേരളം എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ ആശയങ്ങള്‍ ശേഖരിക്കാന്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 33 സെമിനാറുകളാണ് ഒക്ടോബറില്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഫോര്‍ട്ട് കൊച്ചിയില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ന്യൂനപക്ഷകാര്യ ക്ഷേമ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സംഗമത്തിനായി സംഘാടകസമിതി രൂപീകരിച്ചുവെന്നും സെമിനാറില്‍ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അവതരിപ്പിക്കുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
വരും വര്‍ഷങ്ങളില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നു മന്ത്രി സെമിനാറില്‍ വിശദീകരിക്കും. ബുദ്ധ, ജൈന വിഭാഗങ്ങളില്നിന്നുള്പ്പെടെയുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
തുടര്‍ന്ന്
നേതൃത്വത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കോണ്‍ക്ലേവില്‍ വിഷന്‍ 31ലെ സമാഹരിച്ച ആശയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]