കൊച്ചി ∙ തിരുവനന്തപുരത്തുനിന്ന് ഐസക്ക് ജോർജിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ചു. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെ ഹെലിപ്പാഡിലാണ് ഹൃദയവുമായി ഹെലികോപ്റ്റർ ഇറങ്ങിയത്.
ഹെലിപ്പാഡിൽനിന്ന് ഹൃദയവുമായി എത്തിയവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള നടപടികളെല്ലാം പൊലീസ് പൂർത്തിയാക്കിയിരുന്നു.
ഹെലിപ്പാഡിൽ നിന്ന് ഗോശ്രീ പാലം കയറി ഹൈക്കോടതി ജംക്ഷനിലെത്തി ബാനർജി റോഡിലൂടെ കച്ചേരിപ്പടി നോർത്ത് പാലം കയറിയാണ് ആശുപത്രിയിലെത്തിയത്. ആംബുലൻസ് കടന്നു പോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിച്ചിരുന്നു.
29ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ലിസിയിൽ നടക്കുന്നത്.
28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഐസക്ക് ജോർജിന്റെ ഹൃദയം ലഭിക്കുക. ഇന്നലെ രാത്രിയാണ് ഇത്തരത്തിൽ ഹൃദയം ലഭ്യമാണെന്ന വിവരം അറിയുന്നത്.
തുടർന്ന് മൃതസഞ്ജീവനി പട്ടികയിൽ മുൻഗണനാ ലിസ്റ്റിലുള്ള ആളെന്ന നിലയിൽ അജിനെ തിരഞ്ഞെടുക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]