ദോഹ: ഖത്തറിൽ അനധികൃത പാർട്ടീഷനുകൾക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ. ഫാമിലി റെസിഡന്‍ഷ്യല്‍ ഏരിയകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ ലംഘിച്ച 10 കെട്ടിടങ്ങള്‍ കണ്ടെത്തി.
ദോഹ മുനിസിപ്പാലിറ്റി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനും (കഹ്റാമ) ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്. കുടുംബങ്ങൾക്ക് മാത്രം താമസിക്കാൻ നീക്കിവെച്ചിരിക്കുന്ന വില്ലകളിൽ നിയമവിരുദ്ധമായ പാർട്ടീഷനുകൾ, തൊഴിലാളികളെ പാർപ്പിക്കൽ തുടങ്ങിയവ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.
രാജ്യത്ത് നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ വിഭജിക്കുന്നതിനെതിരെയും ലൈസന്‍സില്ലാതെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമെതിരെയും ദോഹ മുനിസിപ്പാലിറ്റി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ ആർക്കിടെക്ചറൽ ഐഡന്റിറ്റി സംരക്ഷിക്കുന്നതും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി.
വില്ല സബ്ഡിവിഷനുകൾ, അനധികൃതമായ കൂട്ടിച്ചേർക്കലുകൾ, ഫാമിലി റെസിഡൻസുകളിൽ തൊഴിലാളികളെ താമസിപ്പിക്കൽ എന്നിവയ്ക്കെതിരെ കർശന നടപടികൾ ഉണ്ടാകും. ഇതിനായി മുനിസിപ്പാലിറ്റി അധകൃതർ പരിശോധനാ കാമ്പയിനും ശക്തമാക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]