ദുബൈ: സർക്കാർ ഉദ്യോഗസ്ഥരെന്ന് വ്യാജേന അവകാശപ്പെട്ട് ഉപഭോക്താക്കളിൽ നിന്ന് യുഎഇ പാസ് ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ദുബൈ ഇമിഗ്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ, വ്യാജ സന്ദേശങ്ങളിലൂടെ യുഎഇ പാസ് ലോഗിൻ വിവരങ്ങൾ അഭ്യർത്ഥിക്കുകയും, തുടർന്ന് ഒറ്റത്തവണ പാസ്വേർഡ് (OTP) നമ്പർ പങ്കുവെക്കാൻ നിർബന്ധിക്കുകയുമാണ് ചെയ്യുന്നത്.
പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ യുഎഇ പാസ് ലോഗിൻ വിവരങ്ങളോ ഒടിപി നമ്പറുകളോ പങ്കിടരുതെന്ന് ഇമിഗ്രേഷൻ ആവശ്യപ്പെട്ടു. അടുത്തിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തത്.ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Read Also – നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ, മലയാളികൾക്ക് സർപ്രൈസ് ‘സമ്മാനം’
https://www.youtube.com/watch?v=QJ9td48fqXQ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]