

ക്ഷേത്ര മൈതാനത്ത് പതിനൊന്നോളം തെരുവ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തി; വിഷം ഉള്ളിൽച്ചെന്ന് വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു; വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയം; നിരവധി നായ്ക്കളെ അവശനിലയിലും കണ്ടെത്തി
അമ്പലപ്പുഴ: ആലപ്പുഴയിലെ അമ്പലപ്പുഴയിൽ നായ്ക്കളോട് ക്രൂരതയെന്ന് സംശയം. അമ്പലപ്പുഴ പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്ത് നിരവധി നായ്ക്കളെ ചത്ത നിലയിലും അവശ നിലയിലും കണ്ടെത്തി. നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് നിഗമനം.
പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് പതിനൊന്നോളം തെരുവ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. ലക്ഷണങ്ങൾ പ്രകാരം നായ്ക്കൾക്ക് വിഷം നൽകി കൊന്നതാണെന്നാണ് നാട്ടുകാര് പറയുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.
ഇന്നലെ രാവിലെ മുതൽ മൈതാനത്തിന്റെ പല ഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്തു വീഴുകയായിരുന്നു. വിഷം ഉള്ളിൽച്ചെന്ന് വായിൽ നിന്ന് നുരയും പതയും വന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചുമൂടുകയായിരുന്നു. വിഷം ഉള്ളിൽച്ചെന്ന മറ്റ് ചില നായ്ക്കൾ അവശ നിലയിലും ആയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]