ധാരാളം പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് സഹായിക്കും. കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയാൽ സമ്പുഷ്ടമാണ് കാരറ്റ്. ഉയർന്ന അളവിലുള്ള വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ക്യാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ?…
വേണ്ട ചേരുവകൾ…
വേവിച്ച ക്യാരറ്റ് 2 എണ്ണം
പഞ്ചസാര ആവശ്യത്തിന്
ഏലയ്ക്ക 2 എണ്ണം (ചതച്ചത്)
തണുത്ത പാൽ ഒരു പാക്ക്
ഐസ്ക്രീം 2 സ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം വേവിച്ച ക്യാരറ്റും പഞ്ചസാരയും ഏലയ്ക്കായും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് ഒഴിച്ച് നട്സ് വച്ച് അലങ്കരിച്ച് കഴിക്കാം. കാരറ്റ് മിൽക്ക് ഷേക്ക് തയ്യാർ…
സ്ട്രോബെറി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]