വെല്ലിംഗ്ടണ്‍: ഏകദിന ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ കെയ്ന്‍ വില്യംസണ് നയിക്കും. ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റ വില്യംസണ് ലോകകപ്പ് നഷ്ടമാകുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അമ്പരപ്പിച്ചുകൊണ്ടാണ് വില്യംസണ് തിരിച്ചുവന്നത്. വളരെ വേഗത്തില്‍ സുഖം പ്രാപിച്ച വില്യംസണ് മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള കഠിനാധ്വാനത്തിലാണ്. ലോകകപ്പിന് ഇനിയും ദിവസങ്ങള്‍ ശേഷിക്കെ വില്യംസണ് ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ വിശ്വാസം. കൂടുതല്‍ ഭാരം ഏല്‍പ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് താരത്തെ ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ അദ്ദേഹം ടീമിനൊപ്പമുണ്ട്.
ഓപ്പണര്‍ ഫിന് അലന്, പേസര്‍മാരായ കെയ്ല്‍ ജാമീസണ്, ആഡം മില്‍നെ എന്നിവരാണ് സ്ഥാനം നഷ്ടമായ പ്രമുഖര്‍. ഡെവോണ്‍ കോണ്‍വെ – വില്‍ യംഗ് സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള മൈക്കല്‍ ബ്രേസ്വെല്ലിനും സ്ഥാനം നഷ്ടമായി. സെന്‍ട്രല്‍ കോണ്ട്രാക്റ്റ് ഇല്ലാത്ത ജെയിംസ് നീഷം, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ടീമിലുണ്ട്. ബോള്‍ട്ടിനൊപ്പം ടിം സൗത്തി, ലോക്കി ഫെര്ഗൂസണ്, മാറ്റ് ഹെന്റി എന്നിവരാണ് പേസര്‍മാര്‍.
നീഷമിനൊപ്പം ഡാരില്‍ മിച്ചല്‍ പേസ് ഓള്‍റൗണ്ടറായി ടീമില്‍. ഇഷ് സോധി, മിച്ചല്‍ സാന്റ്നര്‍ എന്നിവരാണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. സ്പിന്‍ ഓള്‍റൗണ്ടറായി രചിന് രവീന്ദ്രയും ടീമിലെത്തി. രചിനും സോധിയും ഇന്ത്യന്‍ വംശജരാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാഥമാണ് വൈസ് ക്യാപ്റ്റന്‍. സൗത്തിക്കും വില്യംസണും തങ്ങളുടെ നാലാം ലോകകപ്പാണിത്. ഇതില്‍ വില്യംസണ് തുടക്കത്തിലെ ചില മത്സങ്ങള്‍ നഷ്ടമാവാന്‍ സാധ്യതയേറെയാണ്. ആ സമയത്ത് ടോം ലാഥം ടീമിനെ നയിക്കും. മാര്‍ക് ചാപ്മാന്, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ക്ക് ആദ്യ ലോകകപ്പാണിത്.
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ് (ക്യാപ്റ്റന്‍), ട്രന്റ് ബോള്‍ട്ട്, മാര്‍ക് ചാപ്മാന്, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്ഗൂസണ്, മാറ്റ് ഹെന്റി, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, രചിന് രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, വില്‍ യംഗ്.
Last Updated Sep 11, 2023, 10:18 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]