മസ്കറ്റ്: ന്യൂ ഡൽഹിയിൽ നടന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുത്ത ഒമാൻ ഉപ പ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖും സംഘവും ഇന്ന് മസ്കറ്റിൽ തിരിച്ചെത്തി.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രതിനിധിയായിട്ടാണ് സയ്യിദ് അസദ് ബിൻ താരിഖ് ജി 20 ഉച്ചകോടിയിൽ പങ്കെടുത്തത്. മടങ്ങിയെത്തിയ ഉപ പ്രധാനമന്ത്രി സയ്യിദ് അസദിനെയും അദ്ദേഹത്തെ അനുഗമിച്ച പ്രതിനിധി സംഘത്തെയും ഒമാൻ വാർത്ത വിതരണ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറസി, ഒമാൻ സാംസ്കാരിക വിനോദ സഞ്ചാര മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖി, മതകാര്യ എൻഡോവ്മെന്റ് മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ മഅമരി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, സയ്യിദ് അസദിന്റെ ഓഫീസിലെ സെക്രട്ടറി ജനറൽ സെയ്ഫ് മുഹമ്മദ് അൽ അബ്രി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഡൽഹിയിൽ നിന്നും ഒമാൻ സംഘത്തെ ഇന്ത്യയുടെ കൃഷി, കർഷക ക്ഷേമ മന്ത്രി കൈലാഷ് ചൗധരി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ഷിബാനി, ഇന്ത്യൻ സർക്കാരിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഒമാനിലേക്ക് യാത്രയച്ചത്. ഒമാന്റെ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്സ് ഉപപ്രധാനമന്ത്രിയും ഒപ്പം ഒമാൻ ഭരണാധികാരിയുടെ വ്യക്തിഗത പ്രതിനിധിയുമാണ് സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്.
Read Also – 18-ാമത് ജി20 ഉച്ചകോടി സമാപിച്ചു; ക്ഷണത്തിന് ഇന്ത്യയെ നന്ദി അറിയിച്ച് ഒമാൻ
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, സാമ്പത്തിക മന്ത്രി ഡോ. സെയ്ദ് മുഹമ്മദ് അൽ സഖ്രി, വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ്, ഇന്ത്യയുടെ ഒമാൻ അംബാസഡർ ഇസ സലേഹ് അൽ ഷൈബാനി,വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാരത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഉപദേഷ്ടാവ് പങ്കജ് ഖിംജി, സയ്യിദ് അസദിന്റെ ഓഫീസിലെ ഉപദേശകർ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘമാണ് സയ്യിദ് അസദിനെ അനുഗമിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില് കാണാം…
Last Updated Sep 10, 2023, 9:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]