
പാലക്കാട്: വിഭാഗീയതയെ തുടർന്ന് ചെർപ്പുളശ്ശേരി സിപിഎമ്മിൽ വീണ്ടും നടപടി. ചെർപ്പുളശ്ശേരി സിപിഎം അഞ്ചംഗ ഏരിയ സെന്ററിന്റെ പ്രവർത്തനം മരവിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ആണ് തീരുമാനം റിപ്പോർട്ട് ചെയ്തത്. നേരത്തെ വിഭാഗീയ പ്രശ്നങ്ങളെ തുടർന്ന് ഏരിയാ കമ്മിറ്റി പുന:സംഘടിപ്പിച്ചിരുന്നു. തുടർന്നും വിഭാഗീയത കണ്ടെത്തിയതോടെ ആണ് നടപടിയുണ്ടായത്.
പാലക്കാട്ടെ സി പി എമ്മിലെ വിഭാഗീയത അന്വേഷിക്കാൻ നേരത്തെ രണ്ടംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ആനാവൂർ നാഗപ്പൻ, കെ ജയചന്ദ്രൻ എന്നിവരായിരുന്നു കമ്മീഷന് അംഗങ്ങൾ. കമ്മീഷൻ രണ്ട് തവണ സിറ്റിങ് നടത്തിയിരുന്നു. ജില്ല സമ്മേളനത്തിന് മുമ്പും ശേഷം ജില്ലയിലുണ്ടായ വിഭാഗീയ പ്രവർത്തനമാണ് കമ്മീഷൻ പ്രധാനമായും പരിശോധിച്ചത്. എലപ്പുള്ളി, വാളയാർ, ചെർപ്പുളശ്ശേരി മേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമായിരുന്നു മുൻഗണന. ഇതിൽ തന്നെ വാളയാറിലാണ് വിഭാഗീതയ രൂക്ഷമെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ തമ്മിലടി വരെ ഉണ്ടായ സാഹചര്യമുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേട് അടക്കം ഗുരുതര ആരോപണങ്ങൾ പ്രദേശിക നേതാക്കൾക്കെതിരെ ഉയർന്നിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തിലെ വിഭാഗീയത അന്വേഷിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഈ കമ്മീഷൻ റിപ്പോർട്ട് പ്രകാരം നടപടിയെടുത്തിരുന്നു. എന്നാൽ പിന്നീട് പുന:സംഘടിപ്പിച്ച ഏരിയാ കമ്മിറ്റിയാണ് വിഭാഗീയതയെ തുടർന്ന് വീണ്ടും മരവിപ്പിച്ചത്.
Last Updated Sep 10, 2023, 8:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]