അമരാവതി: 371 കോടി രൂപയുടെ അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. ഇതോടെ നായിഡുവിനെ വിജയവാഡ മെട്രോപൊളിറ്റന്‍ കോടതി 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജമണ്ട്രി ജയിലിലേയ്ക്കാണ് അദ്ദേഹത്തെ മാറ്റുക. ഈ മാസം 24 വരെയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. നായിഡുവിന് ജാമ്യം നിഷേധിച്ചതിനെതിരെ ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ടിഡിപിയുടെ തീരുമാനം.
409-ാം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ നായിഡു കുറ്റകരമായ വിശ്വാസ വഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവെച്ചു. സുപ്രീം കോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ചന്ദ്രബാബു നായിഡുവിന് വേണ്ടി കോടതിയില്‍ ഹാജരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]