
കൊച്ചി ∙ കോതമംഗലത്ത് ടിടിഐ വിദ്യര്ഥിനി സോന എൽദോസ് (23) ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് പറവൂർ ആലങ്ങാട് തോപ്പിൽപറമ്പിൽ റമീസ് (24) അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി പീഡനം, ദേഹോപദ്രവം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
സോനയെ മർദിക്കാൻ കൂട്ടുനിന്നതിന് റമീസിന്റെ മാതാപിതാക്കളെ അടക്കം കേസിൽ പ്രതി ചേർക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ആലുവയിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന കാലത്താണ് സോനയും റമീസും ഇഷ്ടത്തിലാകുന്നത്. ഏതാനും വര്ഷം മുൻപാണ് റമീസിന്റെ കുടുംബം ആലങ്ങാട് പാനായിക്കുളം ഭാഗത്തു താമസം തുടങ്ങിയത്.
ഇറച്ചിവെട്ടാണ് പിതാവ് റഹീമിന്റെ ജോലി. പലയിടങ്ങളിലായി ഇറച്ചി സ്റ്റാളുകളുണ്ട്.
ഇടയ്ക്ക് റമീസും ഇറച്ചി വെട്ടാൻ പോകാറുണ്ടായിരുന്നു. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട
സ്ഥിതിയിലാണെന്നും നാട്ടുകാർ പറയുന്നു. സോനയും റമീസും തമ്മിൽ ഇഷ്ടത്തിലായതിനെ തുടർന്ന് കുടുംബങ്ങൾ ഇടപെട്ട് വിവാഹാലോചന നടത്തിയിരുന്നു.
എന്നാൽ, വിവാഹം നടക്കണമെങ്കിൽ മതം മാറണമെന്നു റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് സോനയുടെ മാതാവ് ബിന്ദുവും സഹോദരൻ ബേസിലും പറയുന്നത്.
മതംമാറാൻ സമ്മതമാണെന്ന് സോന വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചേരാനെല്ലൂരിലെ ലോഡ്ജിൽ വച്ച് അനാശാസ്യ പ്രവൃത്തിക്ക് റമീസ് പൊലീസിന്റെ പിടിയിലായത്.
തുടർന്ന്, മതം മാറാൻ സാധിക്കില്ലെന്നും റജിസ്റ്റർ വിവാഹം കഴിക്കാമെന്നും സോന നിലപാടെടുത്തിരുന്നു. ഇക്കാര്യം സോന ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
റമീസിനു മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നുണ്ട്.
റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യക്കുറിപ്പിൽ സോന ഉന്നയിച്ചിരിക്കുന്നത്. മതം മാറാൻ സമ്മതിച്ചതിനു ശേഷവും റമീസും സുഹൃത്തുക്കളും വീട്ടുകാരും തന്നോടുള്ള ക്രൂരത തുടർന്നെന്നാണ് കുറിപ്പിൽ പറയുന്നത്.
ഇരുവരും തമ്മിലുള്ള തർക്കങ്ങളുടെ വാട്സാപ് ചാറ്റുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. മർദനത്തിന്റെയും മതംമാറ്റത്തിന്റെയും കാര്യം ഈ ചാറ്റുകളിലുണ്ട്.
റജിസ്റ്റർ വിവാഹം കഴിക്കാനാണെന്നു പറഞ്ഞാണ് സുഹൃത്തിന്റെ വീട്ടിൽനിന്നു റമീസ് സോനയെ വിളിച്ചു കൊണ്ടു പോയതെന്ന് സോനയുടെ അമ്മ ബിന്ദു പറയുന്നു. എന്നാൽ തന്റെ വീട്ടിലേക്കാണ് റമീസ് സോനയെ കൊണ്ടുപോയത്.
വീട്ടിലെത്തിയ ഉടൻ, മതം മാറണമെന്നും ഇതിനായി പൊന്നാനിയിൽ പോകാൻ വാഹനം തയാറാണെന്നും റമീസ് പറഞ്ഞെന്നും സമ്മതിക്കാത്തതുകൊണ്ട് മർദിച്ചെന്നും മുറിയിൽ പൂട്ടിയിട്ടെന്നും സോന പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
താൻ സഹോദരനെ വിളിക്കുമെന്നു പറഞ്ഞപ്പോഴാണ് തുറന്നു വിട്ടതെന്നും സോന പറഞ്ഞതായി അമ്മ ബിന്ദു പറയുന്നു. റമീസിന്റെ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ഈ സമയം വീട്ടിലുണ്ടായിരുന്നെന്നും സോന പറഞ്ഞിരുന്നു.
അവിടെനിന്നു തിരിച്ചു വന്ന ശേഷവും മതംമാറ്റം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് റമീസ് നിരന്തരം സോനയെ സമ്മർദത്തിലാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഈ സമ്മർദം താങ്ങാൻ കഴിയാതെ താൻ പിതാവിന്റെ അടുക്കലേക്ക് പോകുന്നു എന്നായിരുന്നു സോനയുടെ കുറിപ്പ് അവസാനിക്കുന്നത്.
മൂന്നു മാസം മുമ്പ് വീടിനടുത്തുള്ള കുളക്കരയിൽ മരിച്ച നിലയിൽ സോനയുടെ പിതാവിനെ കണ്ടെത്തുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]